ഐ.പി.സി ഫാമിലി കോൺഫ്രൻസ്: നോർത്തമേരിക്കയിലെ ഐ.പി.സി കുടുംബാംഗങ്ങൾ ഡാളസിൽ ഇന്ന് ആത്മീയ അനുഗ്രഹത്തിനായെത്തും

0
498
പ്രധാന പ്രസംഗകർ പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, ഷിബു തോമസ്, സാജു മാത്യു, കെ.എ.ജോൺ എന്നിവർ

രാജൻ ആര്യപ്പള്ളിൽ                             പബ്ലിസിറ്റി കോർഡിനേറ്റർ)

ഡാളസ്: നോർത്തമേരിക്കയിലുള്ള ഐ.പി.സി ശുശ്രൂഷക ന്മാരുടെയും വിശ്വാസി കളുടെയും കൂട്ടായ്മയായ നോർത്തമേരിക്കൻ ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ 16 മത് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 19 – 2 2 വരെ ഡാളസിലെ ഫോർട്ട് വർത്തു പട്ടണത്തിൽ ഹയാട്ട് റീജൻസി ഡി.എഫ്.ഡബ്ലിയു എയർപോർട്ട് ഹോട്ടലിലാണു സമ്മേളനം.

ഡോ. ബേബി വർഗീസ് ( നാഷണൽ കൺവീനർ), അലക്സാണ്ടർ ജോർജ് (നാഷണൽ സെക്രട്ടറി), ജയിംസ് മുളവന ((നാഷണൽ ട്രെഷറാർ) എന്നിവർ

അമേരിക്കൻ ഐക്യനാടു കളിലേക്ക് കുടിയേറിപ്പാർത്ത ഐ.പി.സി.ക്കാർക്ക് ഈ കൂടി വരവ് ഇന്ത്യക്ക് വെളിയിൽ നടക്കുന്ന ഏറ്റവും വലിയ ഐ.പി.സി.സമ്മേളനമാണിത്. മറക്കാനാവാത്ത ആത്മീയാനുഭവങ്ങളിലേക്ക് കൈ പിടിച്ചുയർത്താൻ ഉതകുന്ന ശുശ്രൂഷകളാണു പങ്കെടുക്കുന്നവർക്കായി ഒരുക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി ചിതറിക്കിടക്കുന്ന നൂറുക്ക ണക്കിന് ഐ.പി.സി.സഭകളിൽ നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികൾ ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കും.
പങ്കെടുക്കുന്നവർക്കു ഭക്ഷണം, താമസം, യാത്രാ ക്രമീകരണങ്ങൾ എല്ലാം കുറ്റമറ്റ നിലയിൽ ഒരുക്കിയിരിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, ഷിബു തോമസ്, കെ.എ.ജോൺ, സാജു മാത്യു, ജേസൻ ഫ്രെൻ തുടങ്ങിയവർ വചനം പ്രസംഗിക്കും. ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ മീഡിയ മീറ്റ്,
കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേകം മീറ്റിംഗുകൾ എന്നിവ ഉണ്ടാകും.
ജേസൻ കോശി.ലിബിൻ ഏബ്രഹാം എന്നിവർ യുവജന സമ്മേളനത്തിലും സ്റ്റാർല ലൂക്ക്, ജെസി സാജു എന്നിവർ സഹോദരി സമ്മേളനത്തിലും ശുശ്രൂഷിക്കും.
“അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി ” (സങ്കീ.34.5) എന്നതാണ് ചിന്താവിഷയം.
ഡോ. ബേബി വർഗീസ് ( നാഷണൽ കൺവീനർ), അലക്സാണ്ടർ ജോർജ് ( നാഷണൽ സെക്രട്ടറി), ജയിംസ് മുളവന ( നാഷണൽ ട്രെഷറാർ), ജെറി കെ രാജൻ ( നാഷണൽ യൂത്ത് കോർഡിനേറ്റർ), നാൻസി ഏബ്രഹാം ( നാഷണൽ ലേഡീസ് കോർഡിനേറ്റർ) എന്നിവരോടൊപ്പം ലോക്കൽ കമ്മിറ്റിയും സമ്മേളന വിജയ ത്തിനായി പ്രവർത്തി ക്കുന്നു.

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here