നല്ലവാർത്ത; ഉത്തരകൊറിയ അണുപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്ന് കിം

0
189

ഉത്തരകൊറിയയുടെ പ്രധാന അണുപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടും. കൊറിയന്‍ സമാധാന ഉച്ചകോടിയിലെ ധാരണ

സോൾ: ഉത്തരകൊറിയയിലെ ആണവപരീക്ഷണശാല മെയ് മാസത്തിൽ അടച്ചുപൂട്ടുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വാഗ്ദാനം ചെയ്തതായി ദക്ഷിണ കൊറിയ അറിയിച്ചു. ദക്ഷിണ കൊറിയ നേതാവ് മൂന്‍ ജേ ഇന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്‍ ജേ ഇന്നുമായി വെള്ളിയാഴ്ച്ച നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഉന്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയത്.

പരിപൂര്‍ണ്ണ ആണവ നിരായൂധീകരണം ലക്ഷ്യം വെച്ച് ഉത്തരകൊറിയയും ദക്ഷിണ കൊറിയയും പരസ്പരം സഹകരിച്ചു നടത്തിയ ഉച്ചകോടിയിലാണ് കിം ജോങ് ഉന്‍ ഇത്തരമൊരു വഗ്ദാനം നടത്തിയത്. ”ആണവ പരീക്ഷണ ശാല മെയ് മാസത്തോടെ അടച്ചു പൂട്ടും. ഇതിനായി ദക്ഷിണ കൊറിയയിലെയും യുഎസ്സിലെയും വിദ്ഗ്ധരെയും മാധ്യമ പ്രവര്‍ത്തകരെയും ക്ഷണിക്കും. ഇവരുടെ സാന്നിധ്യത്തിലാവും ആണവ പരീക്ഷണശാല അടച്ചു പൂട്ടുക”. ആ പ്രവൃത്തിയുടെ സുതാര്യതയ്ക്കു വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകരെയും വിദഗ്ധരെയും ക്ഷണിക്കുന്നതെന്ന് ഉന്‍ വ്യക്തമാക്കിയതായും മൂന്‍ ജേ ഇന്‍ പറഞ്ഞു.

യുഎസ്സിന് തങ്ങള്‍ ധിക്കാരികളായാണ് തോന്നുന്നത്. എന്നാല്‍ ദക്ഷിണ കൊറിയയ്ക്കു നേരെയും യുഎസ്സിനു നേരെയും ആണവായുധങ്ങള്‍ തൊടുത്തുവിടുന്ന ആളല്ല താനെന്ന്  ഒരിക്കല്‍ സംസാരിച്ചു തുടങ്ങിയാല്‍ യുഎസ്സിന് മനസ്സിലാവുമെന്ന് കിം പറഞ്ഞതായി യൂന്‍ ജേ ഇന്‍ വ്യക്തമാക്കി.

‘ഇത്തരത്തില്‍ ഇടയ്ക്കിടെ പരസ്പരം സന്ധിക്കുന്നതോടെ ആ ധാരണ മാറി പരസ്പര വിശ്വാസം കെട്ടിപ്പടുക്കാം. അതോടെ യുദ്ധവും അധിനിവേശ ശ്രമങ്ങളും ഇല്ലാതാവും’.  ആണവായുധങ്ങള്‍ കൊണ്ട് ജീവിക്കേണ്ട ആവശ്യം നമുക്കെന്തിനാണെന്ന് കിം ജോങ് ഉന്‍ ചോദിച്ചതായി മൂന്‍ ജേ ഇന്നിന്റെ വക്താവ് യൂന്‍ യങ് ചാന്‍ അറിയിച്ചു. ട്രംപ് -ഉന്‍ കൂടിക്കാഴ്ച്ച നടക്കാനിരിക്കേയുള്ള ഈ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുമെന്നാണ് കരുതുന്നത്

ഇരുരാജ്യങ്ങള്‍ക്കും ഒരേ സമയക്രമം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ടന്നും യൂന്‍ അറിയിച്ചു. 2015ല്‍ പ്രത്യേക പ്യോങ്യാങ് സമയം ക്രമീകരിക്കുന്നതുവരെ ദക്ഷിണകൊറിയയ്ക്കും ഉത്തരകൊറിയയ്ക്കും ജപ്പാനും ഒരേ സമയമായിരുന്നു.

ദക്ഷിണ കൊറിയയുമായും യുഎസ്സുമായുള്ള സഹകരണം മെച്ചപ്പെടുത്താനാണ് സമയ ക്രീമകരണം എന്നും ഉന്‍ അറിയിച്ചു.

(Source mbi)

-Matrimony-

പെന്തെക്കോസ്ത് ക്രിസ്‌ത്യൻ യുവതി (26/163സെ.മീ, 60kg, B ടc Nurse ) സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് നല്ല ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു ( വിദേശത്ത് ഉള്ളവർക്ക് മുൻഗണന ) മൊബൈൽ: 9544878182
8086164971

For more Ads click here

Syrian Christian Pentecostal boy residing in Sweden on business visa (29 years, 176 cm, 73 Kg, M.S. from Sweden) seeks alliance from slim fair Pentecostal girls abroad except Gulf countries.
Ph: 8129116619
9207002850

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here