നഴ്സുമാരുടെ ശമ്പളപരിഷ്കരണ വിജ്ഞാപനമായി, സമരം വേണ്ടെന്ന് തൊഴിൽ മന്ത്രി

0
270

തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പളപരിഷ്കരണ വിജ്ഞാപനമായി, സമരം ചെയ്യേണ്ടതില്ലെന്നു തൊഴില്‍മന്ത്രി
നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ഹൈക്കോടതിയില്‍ കേസുള്ളതിനാലാണ് താമസമുണ്ടായത്. നഴ്സുമാര്‍ സമരത്തിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ചേർത്തല: സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിക്കും.ശമ്പള പരിഷ്കരണ ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമര പ്രഖ്യാപനം.സമരം നിരോധിച്ച  ഉത്തരവ് നിലനില്‍ക്കെയുള്ള പണിമുടക്കിനെതിരെ മാനേജ്മെന്റ് അസോസിയേഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കും.നഴ്സുമാര്‍ രണ്ടും കല്‍പ്പിച്ചിറങ്ങുകയാണ് സര്‍ക്കാരും മുഖ്യമന്ത്രിയും നല്കിയ വാഗ്ദാനങ്ങള്‍ നേടിയെടുക്കാൻ.പതിനായിരത്തോളം നഴ്സുമാര്‍ നാളെ ചേര്‍ത്തല കെ വി എം ആശുപത്രിയില്‍ നിന്ന്  സെക്രട്ടേറിയറ്റിലേയ്ക്ക് ലോങ്ങ് മാർച്ച് ആരംഭിക്കും.മിനിമം വേതനം 20000 രൂപയാക്കി മാര്‍ച്ച് 31 നുമുമ്പ് അന്തിമ വിജ്‍ഞാപനം പുറത്തിറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. മാനേജ്മെന്റുകള്‍ കോടതിയില്‍ പോയതോടെ വിജ്‍ഞാപനം വൈകി. തുടര്‍ന്ന് നിയമ തടസങ്ങള്‍ നീങ്ങിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.  സമരമാരംഭിച്ചാല്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷനു സ്വാധീനമുള്ള 450 ലേറെ ആശുപത്രികള്‍ പൂര്‍ണമായും സ്തംഭിക്കും.ഈ ആശുപത്രികളിലായി അരലക്ഷത്തിലധികം രോഗികള്‍ കിടത്തി ചികില്‍സയിലുണ്ട്.
സമരം നിരോധിച്ച ഹൈക്കോടതി വിധിയുള്ളതിനാല്‍ നിയമപരമായി നേരിടാനാണ് മാനേജ്മെന്റുകളുടെ നീക്കം.
നഴ്സുമാരും മാനേജ്മെന്റുകളും തുറന്ന പോരിനിറങ്ങുമ്പോള്‍ ഇനി സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാകും.

 

(Source mm news)

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here