മറിയാമ്മ ജോർജ് (പള്ളിൽ അമ്മച്ചി ) നിത്യതയിൽ

0
455

അറ്റ്‌ലാന്റാ : പുനലൂർ കുമ്പളപ്പള്ളിൽ പരേതനായ മത്തായി ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് ( പള്ളിൽ അമ്മച്ചി 94 ) മേയ് ഒന്നിന് നിത്യതയിൽ ചേർക്കപ്പെട്ടു.   സംസ്‌കാരം മെയ് നാലിന് സ്റ്റോൺ മൗണ്ടനിലുള്ള മേൽവുഡ് സെമിത്തേരിയിൽ പാസ്റ്റർ ഷിബു തോമസിന്റെ നേതൃത്വത്തിൽ നടക്കും.

1940 കളിൽ മുളക്കുഴ ബൈബിൾ സ്‌കൂളിലെ പഠനത്തിനുശേഷം കൊട്ടാരക്കര , അടൂർ, പുനലൂർ എന്നിവിടങ്ങളിൽ സഭകൾ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട് . 1990 ൽ അമേരിക്കയിലേക്ക് കുടിയേറി. തുടർന്ന് കാലിഫോർണിയ , ന്യൂയോർക്ക് , ഹ്യൂസ്റ്റൺ , അറ്റ്‌ലാന്റാ എന്നിവിടങ്ങളിൽ മക്കളോടൊത്ത് ആയിരുന്നു . വാർധക്യത്തിലും ആരാധനക്ക് മുടക്കം വരുത്താതിരി ക്കാൻ താൻ അതീവ ശ്രദ്ധാലുവായിരുന്നു .

പാസ്റ്റർ ജോർജ്ജ് പള്ളിൽ – ശാലിനി പള്ളിൽ (കാലിഫോർണിയ), ശോശാമ്മ ജോർജ്ജ് – എ. ജി. ജോസഫ് (എറണാകുളം), അന്നമ്മ ജോർജ്ജ് – ജോർജ്ജ് തോമസ് (അറ്റ്‌ലാന്റാ), തോംപ്സൺ കെ പള്ളിൽ – ബ്ലെസി പള്ളിൽ (ന്യൂയോർക്ക് ), ബ്ലോസ്സമ്മ ചാക്കോ – റവ. ജോൺ ചാക്കോ ( ഹ്യൂസ്റ്റൺ) എന്നിവർ മക്കളാണ്.  പരേത ഓമല്ലൂർ ചിറയത്ത് കുടുംബാംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here