റവ. മാമ്മൻ ചാക്കോ ( ടി.സി. മാമ്മൻ) കാറപകടത്തിൽ മരണപ്പെട്ടു

0
1184

 

ന്യൂയോർക്ക്: മാർത്തോമാ സിറിയൻ ചർച്ച് വൈദികനും, ന്യൂയോർക്ക് ലോംഗ് ഐലൻഡ് മാർത്തോമാ ചർച്ച് സഭാംഗവും ആയിരുന്ന റവ. ടി. സി. മാമ്മൻ കാറപടകടത്തിൽ നിര്യാതനായി. ഏപ്രിൽ 19 നു പുലർച്ചെ 12:10 നു ന്യൂയോർക്കിൽ വെച്ച് ആണു അപകടം ഉണ്ടായത്. സഹധർമ്മിണിയെ ജോലിയിൽ നിന്നും വിളിച്ച് ഭവനത്തിലേക്ക് മടങ്ങുമ്പോൾ ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു കാർ വന്നിടിക്കുകയും, നിയന്ത്രണം വിട്ട വാഹനം മരത്തിൽ ചെന്ന് ഇടിക്കുകയും ആയിരുന്നു എന്നാണു പ്രാഥമിക വിവരങ്ങൾ. അപകടത്തിൽ പരിക്കേറ്റ വൈദികനെ ബെത്ത്പേജിലുള്ള സെയിന്റ് ജോസഫ് ഹോസ്പറ്റലിൽ അപകടത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തിന്റെ സഹധർമ്മിണി ആശുപത്രിയിൽ ചികിത്സയിലാണു. കേരളത്തിൽ പത്തനാപുരം സ്വദേശിയാണു വൈദികൻ. ന്യൂയോർക്ക് സിറ്റി പോലീസ് ഓഫീസർ മെൽവിൻ ഉൾപ്പെടെ ഇവർക്ക് മൂന്നു മക്കളുണ്ട്. സംസ്കാരം പിന്നീട്.

വാർത്ത: സാം മാത്യു ഡാളസ്

LEAVE A REPLY

Please enter your comment!
Please enter your name here