വിശ്വാസികളിൽ പ്രത്യശയുണർത്തി പാസ്റ്റർ നക്ഷധർ സിംഗ് യാത്രയായി

0
470
പാസ്റ്റർ നക്ഷധർ സിംഗ്

ലുധിയാന: സിക്കുകാരുടെയിടയിൽ ഏറെ സ്വാധീനമുള്ള സുവിശേഷ പ്രവർത്തിനായ പാസ്റ്റർ നക്ഷധർ സിംഗ് (82) കതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം ഫെബ്രുവരി 28ന് ബുധനാഴ്ച രാവിലെ ലുധിയാനയിൽ ഐ.പി.സി പഞ്ചാബ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ.കോശിയുടെ നേതൃത്വത്തിൽ നടക്കും. ടെലികോം ഡിപ്പാർട്ട്മെൻറിൽ ജനറൽ മാനേജർ ആയി റിട്ടയർ ചെയ്ത അദ്ദേഹം 1993 മുതൽ മുഴുസമയ പാസ്റ്ററായിരുന്നു.  ഉന്നത ഉദ്യോഗസ്ഥരുടെയിടയിൽ ക്രിസ്തുവിന്റെ സാക്ഷിയായിരുന്ന അദ്ദേഹം ഒട്ടേറെ വില്ലേജുകളിൽ ശക്തമായ സുവിശേഷ പ്രവർത്തനം നടത്തിയിട്ടുണ്ട്.ഇവിടങ്ങളിലെ സഭാ വളർച്ചക്കും സ്ഥാപനത്തിനും ഇദ്ദേഹത്തിന്റെ പ്രയത്നം വിസ്മരിക്കാവുന്നതല്ല.ലുധിയാന ടൗണിലെ ക്രിസ്ത്യൻ റിവൈവൽ അസംബ്ലി സഭാ സീനിയർ പാസ്റ്ററായിരുന്ന പാസ്റ്റർ നക്ഷധർ സിക്കുകാരുടെ ഇടയിലെ പ്രിയപ്പെട്ട പാതിരി സാബ് ആയിരുന്നു. ഭാര്യ ഗുർപ്രീത് കൗർ. മകൻ പാസ്റ്റർ രാജ് ദീപ് സിംഗ് പിതാവിനോടൊപ്പം ലുധിയാന സിറ്റി റിവൈവൽ സഭയിൽ സഹ ശുശ്രൂഷകനാണ്.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here