വേലികത്ത് വി.ജെ.പൗലോസ് നിത്യതയിൽ

0
730

നെടുമ്പാശ്ശേരി: ഐ.പി.സി കരിയാട് സഭയുടെ സജീവംഗവും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവാംഗവുമായിരുന്ന കരിയാട് വേലികത്ത് വി.ജെ പൗലോസ് (83) കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ടായിരുന്നു.
സംസ്കാരം ജനു.10 ന് രാവിലെ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് 12.30ന് ഐ.പി.സി നെടുമ്പാശ്ശേരി ഫിലെ ദെൽഫിയാ സഭയുടെ ആഭിമുഖ്യത്തിൽ കൊരട്ടിയിലെ സഭാ സെമിത്തേരിയിൽ നടക്കും.
ജോലിയോടൊപ്പം
സുവിശേഷ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിലുണ്ടായിരുന്ന പരേതന്റെ കരിയാടുള്ള ഭവനത്തിൽ ആരംഭിച്ച കൂടി വരവാണ് പിൻകാലത്ത് ഐ.പി.സി കരിയാട് സഭയായിത്തീർന്നത്.പരസ്യയോഗങ്ങളിലും ഭവന സന്ദർശനങ്ങളിലും അവസാന നാളുകൾ വരെയും നേതൃനിരയിലുണ്ടായിരുന്നു.

ഭാര്യ: എറണാകുളം മുട്ടുങ്കൽ ജൂലിയറ്റ്
മകൻ: ലിജി വി പോൾ
മരുമകൾ: സിന്ധു ലിജി

LEAVE A REPLY

Please enter your comment!
Please enter your name here