പാസ്റ്റർ ടി.എസ്.ഏബ്രഹാം:സംസ്കാരം ഫെബ്രു.13 ന് ചൊവ്വാഴ്ച

0
1929

കുമ്പനാട്:തിങ്കളാഴ്ച നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ ടി.എസ്.ഏബ്രഹാമിന്റെ ഭൗതീക ശരീരം ഫെബ്രുവരി 13ന് ചൊവ്വാഴ്ച സംസ്കരിക്കും. കുമ്പനാട്ഐ.പി.സി.ഹെബ്രോൻ സഭയുടെ നേതൃത്യത്തിൽ സഭയുടെ സെമിത്തേരിയിൽ പ്രത്യേകം സജ്ജീകരിച്ച കല്ലറയിൽ അടക്കും.11 ന്ഞായറാഴ്ച വൈകിട്ട് 4 മുതൽ 7.30 വരെ ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും.തിങ്കളാഴ്ച വീണ്ടും ഫെലോഷിപ്പ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.തുടർന്ന് ചൊവാഴ്ച രാവിലെ 7 മണി മുതൽ 8 വരെ വരെ ബംഗ്ലാളാവിൽ ഭൗതീക ശരീരം വയ്ക്കുകയും 8.30 മുതൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ശുശ്രുഷകൾ ആരംഭിക്ക ക യും ചെയ്യും.ഹെബ്രോൻസഭയുടെ നേതൃത്വത്തിൽ ശുശ്രുഷകൾ ആരംഭിക്കുകയും ഓരോ സ്റ്റേറ്റ്, റീജീയന്കൾ, ജനറൽ എന്നിങ്ങനെ പ്രത്യേകം സമയം നല്കി യാത്രയയപ്പ് നല്കും. ഉച്ചകഴിഞ്ഞ് സംസ്ക്കരിക്കും.ലോകമെമ്പാടുമുള് വിശ്വസികളും ശുശ്രൂഷകരും പൊതുജനങ്ങളും വിവിധ പൊതുമേഖലാ സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കും. തിങ്കളാഴ്ചരാവിലെ 7.05മണിക്കായിരുന്നു മരണം.കഴിഞ്ഞ കുറെ നാളായി ക്ഷീണിതനായി ഹെബ്രോൻ പുരത്തെ ഭവനത്തിൽ കഴിയുകയായിരുന്നു.പെട്ടെന്നുണ്ടായ ശ്വാസം തടസ്സത്തെ തുടർന്ന് തിരുവല്ല പുഷ്പഗിരിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഞായറാഴ്ച പുലർച്ചെ ഭവനത്തിൽ എത്തിക്കുകയുമായിരുന്നു.ഭാരതത്തിലെ പെന്തെക്കോസ്തു ചരിത്രത്തോടൊപ്പം നടന്ന ഐ.പി.സി സ്ഥാപകരിൽ ഒരാളും പെന്തെക്കോസ്റ്റു പ്രസ്ഥാനത്തിന്റെ അതികായിരിൽ ഒരാളായ പാസ്റ്റർ കെ.ഇ.ഏബ്രഹാമിന്റെയും മിസ്സപ്പ്അന്നമ്മ  എബ്രഹാമിന്റെയും സീമന്തപുത്രനായി പാസ്റ്റർ ടി.എസ്.ഏബ്രഹാം 1925 സെപ്തംബർ 13 നു ഓമല്ലൂരെ അമ്മ വീട്ടിൽ ഭൂജാതനായി. കുഞ്ഞൂഞ്ഞ് എന്ന ഓമനപേരിൽ അറിയപ്പെട്ടു.12 വയസ്സിൽ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു.ഒരു വർഷത്തിനു ശേഷം 1938 ഫെബ്രുവരി 13ന് വിശ്വാസ സ്നാനം സ്വീകരിച്ചു.1951 മാർച്ച് 21 ന് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചു.ഐ.പി.സിയുടെ സ്റ്റേറ്റ് സെക്രട്ടറി,  ജനറൽ പ്രസിഡണ്ട്,ജനറൽ സെക്രട്ടറി, ഇന്ത്യാ ബൈബിൾ കോളേജ് സ്ഥാപകൻ, ഐ.പി.സി ഫാമിലി കോൺഫറൻസിന്റെ തുടക്കക്കാരൻ, നല്ലൊരു ഭരണ കർത്താവ്, മികച്ചബൈബിൾ അദ്ധ്യാപകൻ, പൊതു സമ്മതൻ, ഗ്രന്ഥകാരൻ, ദുരുപദേശങ്ങൾക്കെതിരെ പോരാടിയ ഭടൻ തുടങ്ങി, പി.വൈ.പി.എ യുടെ തുടക്കക്കാരൻ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾക്കുടമായിരുന്നു.1947 ല്‍ ആലുവ യു.സി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഐ.പി.സി യുടെ യുവജനപ്രസ്ഥാനമായ പി.വൈ.പി.എ.യുടെ തുടക്കത്തിൽ മുഖ്യ പങ്ക് വഹിക്കുവാന്‍ പാസ്റ്റര്‍ റ്റി.എസ് എബ്രഹാമിനെ ദൈവം ഉപയോഗിച്ചത്. അമേരിക്കയിലെ ഫെയ്ത്ത് ബൈബിള്‍ കോളേജില്‍ നിന്ന് ബി.ഡിയും സൗത്ത് കരോലിനായിലെ ക്ലര്‍ക്ക് ഫീല്‍ഡ് സ്‌കൂള്‍ ഓഫ് തിയോളജിയില്‍ നിന്ന് തിയോളജിയിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. 1953 മുതല്‍ രണ്ട് പതിറ്റാണ്ട് ആന്ധ്രയില്‍ സഭാശുശ്രൂഷകനായും സെന്റര്‍ പാസ്റ്ററായും പ്രവര്‍ത്തിച്ചു. 1973-ല്‍ കേരളത്തില്‍ മടങ്ങി വന്നു. 1974-ല്‍ ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറിയായി. 17 വര്‍ഷങ്ങള്‍ എതിരില്ലാതെ അധികാരത്തില്‍ തുടര്‍ന്നു. 1989- ല്‍ സ്റ്റേറ്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ പദവികൾ ഒരേസമയം വഹിച്ചു. തുടര്‍ന്ന് 1990 മുതല്‍ 2000 വരെ ജനറല്‍ സെക്രട്ടി, ജനറല്‍ പ്രസിഡന്റ് എന്നി പദവികളില്‍ സഭയ്ക്ക് നേതൃത്വം നല്‍കി.കുമ്പനാട് സെന്റര്‍ ശുശ്രൂഷകന്‍, ഇന്ത്യാ ബൈബിള്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്നീ പദവികള്‍ വഹിച്ചു. 2006 ല്‍ പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാൽ ഐ.പി.സി യുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ചു. സഭ അദ്ദേഹത്തിന് സീനിയര്‍ ജനറല്‍ മിനിസ്റ്റര്‍ എന്ന പദവി നല്‍കി ആദരിച്ചു. കുമ്പനാട് സെന്റര്‍ ശുശ്രൂഷകനായി തുടരുകയായിരുന്നു.പരേതയായ മേരി എബ്രഹാമാണ് ഭാര്യ.മക്കള്‍: റവ.ഡോ.വല്‍സണ്‍ ഏബ്രഹാം, ആനി ജേക്കബ്, സ്റ്റാര്‍ല ലൂക്ക്, ഷേര്‍ളി ചാക്കോ.

മരുമക്കൾ ലാലി എബ്രഹാം, മേജർ ലുക്ക്, ജേക്കബ് തോമസ്, വിജയ് ചാക്കോ

പാസ്റ്റർ ടി.എസ്.എബ്ര ഹാം പ്രസ്ഥാനത്തിനു പകരം വെയ്ക്കാ നാവാത്ത വ്യക്തിപ്രഭാവം: പാസ്റ്റർ ജേക്കബ് ജോൺ 

കുമ്പനാട്:നമ്മുടെ പ്രസ്ഥാനത്തിന് പകരം വയ്ക്കാനാവത്ത ആത്മീയ നേതാവായിരുന്നു പാസ്റ്റർ ടി.എസ്. ഏബ്രഹാം.ആന്ഡ്രയിലെയും പഞ്ചാബിലെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സഭയ്ക്കു വേണ്ടിയുള്ള പ്രയത്നം അവഗണിക്കാനാവില്ല.കുമ്പനാട് വരുമ്പോഴൊക്കെ ബംഗ്ലാവ് എനിക്ക് തണലും ആശ്വാസവും ആയിരുന്നു.കുമ്പനാട് കൺവൻഷനു പ്രാർത്ഥനയ്ക്ക് നേതൃത്യം നല്കുമ്പോഴും എനിക്ക് പ്രോത്സാഹനം നല്കുമായിരുന്നു.ഇന്ത്യ പെന്തെക്കോസ്തു സഭയുടെ ശില്പികളിൽ അഗ്രഗണ്യനായിരുന്നു കുഞ്ഞുഞ്ഞുച്ചായൻ.ചരിത്രത്തോടൊപ്പം നടന്ന പ്രിയപ്പെട്ട പാസ്റ്റർ ടി.എസ്.എബ്രഹാമിന്റെ യാത്ര തീരാത്ത ദുഃഖവും തികത്താനാവാത്ത വിടവുമാണ്.ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ  എല്ലാ ആ ദരവും  ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

പാസ്റ്റർ ടി.എസ്.എബ്രഹാം സഭാവളർച്ചയ്ക്കായി കഠിനാദ്ധ്വാനം ചെയ്ത വ്യക്തിത്വം:പാസ്റ്റർ ടി.ജെ. സാമുവേൽ

പുനലൂർ: ഭാരത സഭകളുടെ വളർച്ചക്ക് കഠിനാദ്ധ്വാനം ചെയ്ത മഹത് വ്യക്തിയായിരുന്നു പാസ്റ്റർ ടി. എസ്.ഏബ്രഹാമെന്ന് ഏ.ജി.മലയാളം സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പറഞ്ഞു. ഏ.ജി യിലെ എല്ലാ സഭകളുടെയും ശുശ്രൂഷകന്മാരുടെയും അനുശോചനം രേഖപ്പെടുത്തി.

പാസ്റ്റർ ടി.എസ്.ഏബ്രഹാം:  സൗമനും ധീരനുമായ ആത്മീയ നേതാവ് – പാസ്റ്റർ കെ.സി.തോമസ്

തിരുവനന്തപുരം: ഐ.പി.സി.പ്രസ്ഥാനത്തെ ദീർഘ വർഷം നയിച്ച സൗമനും ധീരനുമായ ഒരു ആത്മീയ നേതാവായിരുന്നു പാസ്റ്റർ ടി.എസ്.ഏബ്രഹാം. ശാന്തത കൈവിടാതെ പ്രതിസന്ധികളിൽ ദൈവസഭയെ നയിച്ചു.അദ്ദേഹം പകർന്ന ത്തത്മീയ കാഴ്ചപ്പാടുകൾ സഭകൾക്ക് മാതൃകയാണ്.ഐ.പി.സി കേരളാ സ്റ്റേറ്റിനു അദ്ദേഹം നല്കിയ സംഭാവനകൾ സ ഭാ വളർച്ചക്ക് ഉതകി.ഐ.പി.സി.കേരളാ സ്റ്റേറ്റിന്റെ അനുശോചനവും പ്രത്യാശയും അറിയിക്കുന്നു.

ആധുനിക സഭയ്ക്ക് മാതൃകയായ വ്യക്തിത്വം: പാസ്റ്റർ വി.ടി.ഏബ്രഹാം

കോഴിക്കോട്: ഭാരതത്തിലെ ആധുനിക സഭയ്ക്ക് മാതൃകയുള്ള വ്യക്തിത്വമായിരുന്നു പാസ്റ്റർ ടി.എസ്.എബ്രഹാമെന്ന് സൗത്ത് ഇന്ത്യാ ഏ.ജി.സഭകളുടെ സൂപ്രണ്ട് പാസ്റ്റർ വി.ടി.എബ്രഹാം.

പാസ്റ്റർ ടി. എസ്. ഏബ്രഹാം:       സംസ്ഥാന പി.വൈ.പി.എ യുടെ  അനുസ്മരണം  

കുമ്പനാട് :പെന്തക്കോസ്ത് യുവജന സംഘടന എന്ന ആശയത്തെ മനസ്സിൽ നിന്നും മനുഷ്യനിലേക്ക് എത്തിക്കുവാൻ ദൈവം പരിശുദ്ധാത്മാവിനാൽ ഉപയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു യശ:ശരീരനായ പാസ്റ്റർ ടി.എസ് എബ്രഹാം. ഒരു പുരുഷായുസ്സിന്റെ സിംഹഭാഗവും ഒൻപത് പതിറ്റാണ്ടുകളിൽ അധികവും പ്രശോഭിച്ച് അസ്തമിച്ച ബഹുമാന്യ പി.വൈ.പി.എ  യുടെ പ്രഥമ സെക്രട്ടറി ആയിരുന്ന പ്രിയ “പപ്പ” യ്ക്ക്  ഞങ്ങളുടെ പ്രത്യാശയുടെ ആദരാഞ്ജലികൾ.സഭയുടെ ദുഃഖത്തിൽ സംസ്ഥാന പി.വൈ. പി .എ യും പങ്കു ചേരുന്നു.ഞങ്ങളുടെ ആത്മീയ പിതാവിന് എല്ലാ ആദരവും ബഹുമാനവും അർപ്പിക്കുന്നു.സംസ്ഥാന പി.വൈ.പി.എ യുടെ  ദുഃഖവും ക്രീസ്തീയ പ്രത്യാശയും  അറിയിക്കുന്നു.ഭവനാംഗങ്ങളോടൊപ്പം ദുഃഖത്തിൽഞങ്ങൾ സുധി എബ്രഹാം, Pr. സിനോജ്  ജോർജ്ജ്,   ജസ്‌റ്റിൻ നെടുവേലിൽ എന്നിവരും  പങ്കുചേരുന്നു. 

പാസ്റ്റർ ടി.എസ്.ഏബ്രഹാം:പി.സി.എൻ.എ.കെയുടെഅനുശോചനം 

ഡാളസ്: ഇന്ത്യാ പെന്തെക്കോസ്തു സഭയുടെ വളർച്ചയ്ക്കൊപ്പം നടന്ന പാസ്റ്റർ ടി.എസ് ഏബ്രഹാം ദീർഘവീക്ഷണമുള്ള ആത്മീയ നേതാവായിരുന്നു.വിദേശ രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ സാമിപ്യവും പ്രവർത്തനവും മാതൃകാപരവും മികവുറ്റതുമായിരുന്നു.പി.സി.എൻ.എ .കെ യുടെ ആരംഭത്തിനും വളർച്ചയ്ക്കും പിന്നിൽ സഹോദരൻ പരേതനായ ഉമ്മൻ ഏബ്രഹാമിനോടൊപ്പം ഉറച്ച് നിന്നിരുവെന്ന്പി.സി.എൻ.എ.കെ യുടെ നാഷണൽ സെക്രട്ടറി ബ്രദർ വെസ്ളി മാത്യു അനുസ്മരിച്ചു.സഭകളുടെ ഐക്യത സുവിശേഷ വ്യാപനത്തിനു കാരണമാകുമെന്ന് പാസ്റ്റർ ടി.എസ്. എബ്രഹാം വിശ്വസിച്ചു.പാസ്റ്റർ ടി.എസ്.ഏബ്രഹാമിന്റെ വിടവാങ്ങൽ പെന്തെക്കോസ്ത് സമൂഹത്തിനു കനത്ത നഷ്ടമാണെന്നും ബ്രദർ വെസ്ളി മാത്യു പ്രസ്താവനയിൽ പറഞ്ഞു.അമേരിക്കയിലെ സഭകളുടെ ഏറ്റവും വലിയ ഐക്യവേദിയായ പി.സി.എൻ.എ. കെ യുടെ അനുശോചനവും സെക്രട്ടറി അറിയിച്ചു. 

പാസ്റ്റർ ടി.എസ് ഏബ്രഹാം: ഐ.പി.സി.മലബാർ മേഖലയുടെ അനുശോചനം 

മലബാർ: നമ്മുടെ പ്രസ്ഥാനത്തിന് എന്നും അഭിമാനിക്കാവുന്ന വ്യക്തിപ്രഭാവമായിരുന്നു പാസ്റ്റർ ടി.എസ്സ് എബ്രഹാം. ദർശനത്തോടെ സഭാ വളർച്ചക്ക് നിലകൊണ്ട ധീര പോരാളി, അത്മീയ നേതൃത്വ പാടവം, വചന പാണ്ഡിത്യം, ഉപദേശസത്യത്തിന് വേണ്ടി നിലകൊണ്ട അഭിക്ഷിക്തൻ, ബൈബിൾ ടീച്ചർ,ജിവിതം കൊണ്ടു ശുശ്രൂഷ കൊണ്ടും വ്യത്യസ്തനായ വ്യക്തിത്വം ഐ.പി.സി ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദൈവദാസൻ. അദേഹവും കുടുംബവും മലബാറിലെ സഭാ വളർച്ചക്ക്  നല്കിയ സേവനം അവഗണിക്കാൻ കഴിയുന്നതല്ല. മലബാറിലെ പിന്നോക്ക മേഖലയായ അട്ടപ്പാടിയിൽ ഐ.പി സി യുടെ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന കർമ്മ പോരാളി ചരിത്രത്തിന്റെ ഭാഗമായി. നവഭാരത്തിന്റെ അപ്പോസ്തലനായ ഞങ്ങളുടെ പ്രിയപ്പെട്ട പാസ്റ്റർ ടി.എസ്സ് എബ്രഹാമിന്റെ ദേഹവിയോഗത്തിൽ പതിനായിരങ്ങളോട് ഒപ്പം മലബാറിലെ ദൈവമക്കളും ദു:ഖിക്കുന്നു.മലബാർ മേഖലയുടെ എല്ലാ ആദരവും,ദുഃഖവും ,പ്രത്യാശയും ,പ്രാർത്ഥനയും കുടുംബത്തെ അറിയിക്കുന്നു.മലബാർ മേഖല പി.വൈ.പി.ഏ യും സണ്ടേസ്കൂൾ കമ്മിറ്റിയും ദു:ഖത്തിൽ പങ്കുചേരുന്നു. മലബാർ മേഖലക്ക് വേണ്ടി,   പാസ്റ്റർ ജോൺ ജോർജ് (പ്രസിസന്റ്),  പാസ്റ്റർ ബിജോയ് കര്യാക്കോസ്(സെക്രട്ടറി), ബ്രദർ.സജി മത്തായി കാതേട്ട് (മീഡിയ),സാം കൊണ്ടാഴി (പി.വൈ.പി.എ മേഖല പ്രസിഡണ്ട്) 

പാസ്റ്റർ ടി.എസ്. ഏബ്രഹാം:ശാരോൻ ഫെലോഷിപ്പിന്റെ അനുശോചനം 

തിരുവല്ല: കർത്താവിൽ പ്രസിദ്ധനും ഐ.പി.സിയുടെ സമുന്നത വ്യക്തിത്വവുമായ പാസ്റ്റർ ടി.എസ്.ഏബ്രഹാം നിത്യതയിൽ പ്രവേശിച്ചു എന്നുള്ള വാർത്ത അറിയുകയുണ്ടായി.മികച്ച വാഗ്മിയും വേദാദ്ധാപകനും സംഘാടകനുമായ ദൈവദാസൻ ഇന്ത്യയിലെ ദൈവസഭകൾക്ക് അനുഗ്രഹമായിരുന്നു.പാസ്റ്റർ ടി. എസ്. ഏബ്രഹാമിന്റെ വിലപ്പെട്ട സേവനങ്ങളെ ബഹുമാനത്തോടെ ഞങ്ങൾ സ്മരിക്കുന്നു.പാസ്റ്റർ ടി.എസിന്റെ ദേവ വിയോഗം ക്രൈസ്തവ കൈരളിക്ക് തീരാനഷ്ടം തന്നെ. മികച്ച ദർശിനായിരുന്ന പാസ്റ്റർ ടി.എസ്.ഏബ്രഹാം തനിക്ക് ലഭിച്ച ദൈവീക ദർശനം തന്റെ തലമുറകളായ പാസ്റ്റർ വൽസൺ ഏബ്രഹാം, സിസ്റ്റർ മേഴ്സി എന്നിവരിലേക്കും കൈമാറുകയും അവരും ദർശന പൂർത്തീകരണത്തിനായി പ്രയത്നിക്കകയും ചെയ്യുന്നു.ശാരോൻ സഭകളുമായി ഈടുറ്റ ബന്ധം അവസാനം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചു.ഇപ്പോൾ മിഷൻ യാത്രയിലായിരിക്കുന്ന സഭയുടെ പ്രസിഡണ്ട് പാസ്റ്റർ ജോൺ തോമസിന്റെയും സഭാ കൗൺസിലുകളുടെയും അനുശോചനം അറിയിക്കുന്നു.

ഡോ. ടി.പി.ഏബ്രഹാം ആക്ടിംഗ് പ്രസിഡണ്ട്,ശാരോൻ ഫെലോഷിപ്പ്

 

 

-Matrimony-

Pentecostal parents invite proposal for their daughter (27/163cm) born again, Spirit filled, fair, slim, well settled (MBBS, MD) seeking alliance from pentecostal doctors (MBBS, MD) Ph: 9496192532

For more Ads click here

Pentecostal family settled in Bhopal, invites marriage proposal for their youngest son (29/5'9") M Tech, currently working in a Christian NGO, from parents of God fearing, Spirit filled and educated girls. If God leads, contact along with photograph.
Ph: +91 9747699473
e-mail id: god.leadeth.you@gmail.com

For more Ads click here
SHARE
Previous articleGN online07
Next articleGN online09