പിസിഎന്‍എകെ കോണ്‍ഫ്രന്‍സ്

0
711

നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

ന‍്യൂയോര്‍ക്ക്: ബോസ്റ്റണ്‍ മാസ് മ‍്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജണ്ടൂലൈ 5-8 വരെ നടത്തപ്പെടുന്ന 36-ാമതു പിസിഎന്‍എകെ കോണ്‍ണ്ടഫ്രന്‍സില്‍ പങ്കെടുത്ത് ദൈവവചന സന്ദേശങ്ങള്‍ നല്‍കുന്നതിനായി ലോക പ്രശസ്ത ആത്മീയ പ്രഭാഷകരായ റവ. സാമുവേല്‍ റോഡ്രിഗീസ്, റവ. ഡേവിഡ് നാസര്‍,  ഇവാ. സാജു ജോണ്‍ മാത‍്യു, ബ്രദര്‍ മോഹന്‍ സി. ലാസറസ്,  തുടങ്ങിയവര്‍ എത്തിച്ചേരും.

ലോകത്തിലെ ഏറ്റവും വലിയ സ്പാനിഷ് ക്രിസ്ത‍്യന്‍ സംഘടനയായ നാഷണല്‍ സ്റ്റുഡന്റ് ക്രിസ്ണ്ടത‍്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സ് (എന്‍എച്ച്സിസി) പ്രസിഡന്റാണ് റവ. ഡോ. സാമുവേല്‍ റോഡ്രിഗസ്. അമേരിക്കയിലെ മുന്‍നിര പ്രഭാഷകരില്‍ ആദ‍്യപത്തില്‍ സ്ഥാനമുള്ള ഇദ്ദേഹം, സ്വാധീനം ചെലുത്തിയ നിരവധി കമ്മ‍്യൂണിറ്റികളും, ക്രിസ്ണ്ടത‍്യന്‍ മതനേതാക്കളും ലോകമെമ്പാടും സത‍്യസുവിശേഷത്തിന്റെ പ്രചാരകരായി പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കയിലെ മികച്ച നൂറു ക്രിസ്ത‍്യന്‍ നേതാക്കളില്‍ ഒരാളായി അറിയപ്പെടുന്ന റോഡ്രിഗസ് മാര്‍ണ്ടട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ലീഡര്‍ണ്ടഷിപ്പ് അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്.  റോഡ്രിഗസ് നിലവില്‍ അമേരിക്കയിലെ പ്രമുഖ ബോര്‍ഡുകളായ ഗോര്‍ഡന്‍ കോന്‍വെല്‍ തിയോളജിക്കല്‍ സെമിനാരി, നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇവാഞ്ചലിക്കല്‍സ് തുടങ്ങിയവയുടെ ഡയറക്ടര്‍ണ്ടമാരില്‍ ഒരാളാണ്. നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള എഴുത്തുകാരനും ലോകപ്രശസ്ത പ്രസിദ്ധീകരണങ്ങളില്‍ പങ്കുവഹിക്കുകയും ചെയ്യുന്ന പ്രധാനിയുമാണ്.പ്രമുഖ വേദപണ്ഡിതനും സാഹിത‍്യകാരനും ക്രൈസ്തവ എഴുത്തുകാരനും, മികച്ച ആത്മീയ പ്രഭാഷകനും മിഷണറിയുമായ ഇവാ. സാജു ജോണ്‍ മാത‍്യു ലോക മലയാളികളേവര്‍ക്കും സുപരിചിതനാണ്. ഗ്രന്ഥകര്‍ത്താവും കൗണ്‍ണ്ടസിലറുമായ ഇദ്ദേഹം, ജീസസ് മിഷന്‍ ഇന്ത‍്യയുടെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ്. കേരള പെന്തെക്കോസ്ത് സഭകളെപറ്റി വിശദവും വിശാലവുമായ ചരിത്രപുസ്ണ്ടതകം രചിച്ചിട്ടുണ്ട്.

സുവിശേഷകനായ മോഹന്‍ സി. ലാസറസ്  ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവരും അറിയപ്പെടുന്ന പ്രമുഖ സുവിശേഷകനാണ്. മിഷന്‍ സംരംഭങ്ങളുടെ ശക്തമായ പിന്തുണക്കാരനാണ് ഇദ്ദേഹം. കൂടാതെ ഇന്ത‍്യയിലെ പല തദ്ദേശീയ മിഷന്‍ ഏജന്‍സികളെയും പിന്തുണയ്ക്കുന്നു. നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ന‍്യൂ ലൈഫ് സൊസൈറ്റി (എന്‍എല്‍എസ്), ഗുഡ്ണ്ടസമരിയന്‍ ക്ലബ് (ജിഎസ്സി), ന‍്യൂ ലൈഫ് ചൈല്‍ഡ് ഡെവലപ്ണ്ടമെന്റ് സെന്റര്‍ (എന്‍എല്‍ഡിസിസി) എന്നിവയിലൂടെ നിരവധി ജീവകാരുണ‍്യ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടും നിരവധി ടെലിവിഷന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്തു വരുന്നു.

ഇറാനില്‍ ജനിച്ച റവ. ഡേവിഡ് നാസ്സര്‍ 18-ാമത്തെ വയസ്സില്‍ തന്റെ മുസ്ലീം പാരമ്പര‍്യം തള്ളുകയും ക്രിസ്ത‍്യാനിയായിത്തീരുകയും ചെയ്തു. രാജ‍്യത്തെ മുന്‍നിരയിലുള്ള പ്രസംഗകരിലൊരാളായ ഡേവിഡ്, ദൈവം നല്‍കിയ കഴിവുപയോഗിച്ച് ക്രിസ്തുവിന്റെ സുവിശേഷം 700,000 ത്തിലധികം ആളുകളോട് ഓരോ വര്‍ഷവും സംസാരിക്കുന്നു. ലൂവര്‍ സെറ്റ്ഫോര്‍ഡ്, ലൂസ് സേഫ്, ലുക്സ് ഷെപ്പേഡ്, ആരാധനകൂട്ടായ്മ തുടങ്ങിയവയിലൂടെ നോര്‍ണ്ടത്ത് അമേരിക്കയിലെ ഏറ്റവും വലിയ പ്രതിവാര വിദ‍്യാര്‍ഥികളുടെ സമ്മേളനം ഉള്‍പ്പെടെയുള്ള ആത്മീയ യോഗങ്ങള്‍ ക്രമീകരിച്ച് വിദ‍്യാര്‍ഥി സംഘടനകളുടെ വൈദിക അടിത്തറ ശക്തിപ്പെടുത്തുവാന്‍ പരിശ്രമിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തു വരുന്നു.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here