പിസിഎൻഎകെ മയാമി:അന്തർദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 17 ന്

0
386

ഫ്ലോറിഡ: ജൂലൈ 4 മുതൽ 7വരെ മയാമിയിൽ നടക്കുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി മാർച്ച് 17 ന് ഞായറാഴ്ച സഭായോഗത്തോ ടനുബന്ധിച്ച്  പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കോൺഫ്രൻസിനായി പ്രത്യേകം പ്രാർത്ഥിക്കുന്നതോടൊപ്പം   പ്രത്യേക ധനശേഖരണവും നടത്തി നാഷണൽ കൺവീനറിന്റെ പേരിൽ  (NATIONAL CONVENOR,11540 N W 3rd PLACE,CORAL SPRINGS,FLORIDA 33071) അയച്ചുകൊടുക്കണമെന്നും പത്രകുറിപ്പിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. ഒട്ടേറെ പ്രത്യേകതകളോടെയാണ് ഇപ്രാവശ്യത്തെ കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ സംഘടിപ്പിച്ച പ്രമോഷണൽ മീറ്റിംഗുകൾ ഏറെ ശ്രദ്ധേമായിരുന്നു. അമേരിക്കൻ നാടുകളിൽ പ്രമോഷണൽ മീറ്റിംഗുകൾ നടന്നുവരുന്നു.

‘ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മൺകൂടാരങ്ങളിൽ ‘ ( 2 കൊരി. 4:7) എന്നതാണ് ഇപ്രാവശ്യത്തെ ചിന്താവിഷയം.

പാസ്റ്റർ കെ.സി ജോൺ ഫ്ലോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ( നാഷണൽ സെക്രട്ടറി), ബിജു ജോർജ് ( നാഷണൽ ട്രഷറാർ), ഫ്രാങ്ക്ളിൻ ഏബ്രഹാം (യൂത്ത് കോർഡിനേറ്റർ) സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് കോൺഫ്രൻസിനു നേതൃത്വം നല്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 954 5995472, +12146807488

LEAVE A REPLY

Please enter your comment!
Please enter your name here