പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ രജിസ്ട്രേഷൻ തീയതി ഇന്ന് ജനു. 31 ന് അവസാനിക്കും

0
425

2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന 37- മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ രജിസ്‌ട്രേഷന്‍ നിരക്ക് ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തീയതിയായ ഇന്ന് ജനുവരി 31ന് സമാപിക്കും 

വാർത്ത: കുര്യൻ സഖറിയ

ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ  നടക്കുന്ന 37- മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ രജിസ്‌ട്രേഷന്‍ നിരക്ക് ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തീയതി ജനുവരി 31 നു സമാപിക്കുമെന്ന് നാഷണൽ ഭാരവാഹികളായ പാസ്റ്റർ കെ.സി ജോൺ ഫ്ളോറിഡ, വിജു തോമസ് ഡാളസ്, ബിജു ജോർജ് കാനഡ,  പാസ്റ്റർ മനു ഫിലിപ്പ് (ലോക്കൽ ട്രഷറാർ) എന്നിവർ ജനു. 30 ന് ഷാർജയിൽ നടന്ന പത്ര സമ്മേനളത്തിൽ അറിയിച്ചു.

സൗകര്യപ്രദമായ നിലയിൽ ഓൺലൈനിലൂടെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. താമസവും ആഹാരവും അടങ്ങിയ ഫുൾ പാക്കേജ്  എടുക്കുന്നവർക്ക് കോൺഫ്രൻസ് സെന്ററിനോട് ഏറ്റവും അടുത്തുള്ള റൂമുകൾ ലഭിക്കുവാൻ സാദ്ധ്യത കൂടുതലാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഏറ്റവും മെച്ചമായ നിലവാരത്തിൽ ഭക്ഷണം നൽകുവാനുള്ള ക്രമീകരണങ്ങളാണ്  നാഷണൽ കമ്മറ്റിയും പ്രാദേശിക കമ്മറ്റിയും അടങ്ങിയ സംഘാടകർ ചെയ്തു വരുന്നത്. 

‘ദൈവത്തിന്റെ അത്യന്തശക്തി നമ്മുടെ മൺകൂടാരങ്ങളിൽ’ (2കൊരി 4:7)'(“The Excellence of God’s Power in Us” 2 Corinthians 4:7.) എന്നതാണ് കോൺഫ്രൻസ്  ചിന്താവിഷയം.

ഇംഗ്ലീഷിലും മലയാളത്തിലും ഈ വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭരായ പ്രസംഗകർ വചന ശുശ്രൂഷ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: www.pcnakmiami.org

ADVT

 

LEAVE A REPLY

Please enter your comment!
Please enter your name here