പെന്തക്കോസ്തൽ റൈറ്റ്ഴ്സ് ഫോറം ഏകദിന സെമിനാർ ഒക്ടോബർ13 നു

0
126

സാം മാത്യു ഡാളസ്
 
ഡാളസ്: കേരളാ പെന്തക്കോസ്തൽ റൈറ്റേഴ്സ്ഫോറം ( കെ. പി. ഡബ്ളിയു. എഫ്)  ഡാളസ്ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 നുരാവിലെ 10 മണിമുതൽ ഏകദിന സെമിനാർനടക്കുന്നതാണു. ഗാർലൻഡിലുള്ള ഐ. പി. സി.ഹെബ്രോൺ ഡാളസ് (1751 Wall Street, Garland, Texas 75041) സഭാമന്ദിരമാണുസമ്മേളനവേദിയാവുക.   പ്രമുഖ എഴുത്തുകാരനുംവേദ ചിന്തകനുമായ റവ .ജോർജ്ജ് മാത്യു ( പുതുപ്പള്ളി അച്ചൻ) പ്രബന്ധാവതരണം നടത്തും. “പെന്തക്കോസ്ത് ആത്മീക മുന്നേറ്റം നിലച്ചുവോ?; നിലച്ചെങ്കിൽ പ്രശ്നങ്ങളും, പരിഹാരവും” എന്നചിന്താവിഷയത്തെ അധികരിച്ച് ക്രിസ്തീയസാഹിത്യ ലോകത്തെ വിവിധ വ്യക്തികൾപങ്കെടുക്കുന്ന ചർച്ചയും സെമിനാറിന്റെ ഭാഗമായിസംഘടിപ്പിച്ചിട്ടുണ്ട്.
 
വടക്കേ അമേരിക്കയിലെ മലയാളിപെന്തക്കോസ്ത് എഴുത്തുകാരുടെസാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നലക്ഷ്യത്തോടെ നിലകൊള്ളുന്ന റൈറ്റേഴ്സ്ഫോറത്തിന്റെ ഡാളസ് ചാപ്റ്ററിനു പാസ്റ്റർ തോമസ്മുല്ലയ്ക്കൽ ( പ്രസിഡന്റ്), ജോൺസ് പി .മാത്യൂസ് ( വൈസ് പ്രസിഡന്റ്), രാജു തരകൻ ( സെക്രട്ടറി),തോമസ് ചെല്ലേത്ത് ( ജോയിന്റ് സെക്രട്ടറി), വെസ്ലിമാത്യു ( ട്രഷറർ), സാം മാത്യു ( പബ്ലിക് റിലേഷൻസ്) എന്നിവരും,  പാസ്റ്റർ യോഹന്നാൻകുട്ടി ഡാനിയേൽ, എസ്. പി. ജെയിംസ്, ഷാജി മണിയാറ്റ്, പ്രസാദ്തീയാടിക്കൽ, ജോബ് സണ്ണി തുടങ്ങിയവർഅടങ്ങുന്ന കമ്മറ്റി അംഗങ്ങളും നേതൃത്വംനൽകുന്നു.
 
ക്രൈസ്തവലോകത്തിൽ കാലിക പ്രസക്തമായചിന്താവിഷയത്തെ അവതരിപ്പിക്കുന്ന പ്രസ്തുതമീറ്റിംഗിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതംചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് : 214-223-1194/469-274-2926.
 

-Matrimony-

Syrian Christian Pentecostal girl from new generation church(DOB- 19/12/1993, 5'2", B.Tech and Diploma in Electronics & Communications, Robotic Engineer).
Contact: 9387425875; 9496057551(whatsapp);e mail: louispz@rediffmail.com

For more Ads click here

Pentecostal (IPC) parents (born again believers since 1998 from hindu background) settled in Madhya Pradesh invite proposals for their son (27/5.7'), fair, graduate, NIIT working in Dubai looking for spiritual & professionally qualified bride.
Contact:
+917400507500
+918817774252

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here