ആവേശ തരംഗമായി PYPA യുഎഇ റീജിയൻ മെഗാ ബൈബിൾ ക്വിസ്: മനോജ് ഉമ്മൻ ജേതാവ്

0
841

വാർത്ത: ബ്ലസ്സൺ തോണിപ്പാറ

ഷാർജ: ഏഴ് റൗണ്ടുകളിൽ നിറഞ്ഞു നിന്ന ആകാംക്ഷയും ആവേശവും പിവൈപിഎ യുഎഇ റീജിയൻ മെഗാ ബൈബിൾക്വിസ് ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കി. സെപ്റ്റംബർ 15ന് ഷാർജ വർഷിപ്പ് സെൻററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ മനോജ് ഉമ്മൻ (ഐപിസി വർഷിപ്പ് സെൻറർ – ഷാർജ) ജേതാവിനുളള ട്രോഫിയും ഒരു ലക്ഷം രൂപയും കരസ്ഥമാക്കി. എലിസബത്ത് വർഗീസ് (ഐപിസി അലൈൻ), മനോജ് ഏബ്രഹാം (ഐപിസി വർഷിപ്പ് സെൻറർ – ഷാർജ), നാൻസി മനോജ് (ഐപിസി വർഷിപ്പ് സെൻറർ – ഷാർജ), ജോൺ കെ പോൾ (ഐപിസി അബുദാബി) എന്നിവർ യഥാക്രമം രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങൾ നേടി.

മൾട്ടിപ്പിൾ ചോയ്സ്, പാസ്സ് ഓൺ, റാപിഡ് ഫയർ, ബസ്സർ, പസിൽ, ലിവിങ് ഓൺ ദി എഡ്ജ്, റിവേഴ്‌സ് ക്വിസ് എന്നീ ഏഴു റൗണ്ടുകളാണ് ഉണ്ടായിരുന്നത്. പാസ്റ്റർ മനോജ് മാത്യു, പാസ്റ്റർ ബ്ലസൻ പി.ബി. ഡെൽഹി എന്നിവർ ക്വിസ് മാസ്റ്റേഴ്സ് ആയിരുന്നു.

പിവൈപിഎ യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ പി എം ശാമുവേൽ ഉദ്ഘാടനം ചെയ്ത ഗ്രാൻഡ് ഫിനാലെയിൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ യോഗ നടപടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ സൈമൺ ചാക്കോ ക്വിസ് മാസ്റ്റേഴ്സിനെ പരിചയപ്പെടുത്തി. പാസ്റ്ററുമാരായ ഗർസീം പി. ജോൺ, രാജൻ ഏബ്രഹാം, അലക്സ് ഏബ്രഹാം, ഷൈനോജ് നൈനാൻ, ശാമുവേൽ എം. തോമസ്, ഡിലു ജോൺ, സൈമൺ ചാക്കോ ബ്രദർ സ്റ്റീഫൻ ജോഷ്വാ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ജെൻസൺ മാമ്മൻ സ്വാഗതവും, പാസ്റ്റർ ശാമുവേൽ ജോൺസൺ നന്ദിയും പറഞ്ഞു. ജോബിൻ ജോൺ, ബ്ലെസ്സൺ തോണിപ്പാറ, റോബിൻ സാം എന്നിവർ നേതൃത്വം നൽകി.

ക്രമീകൃതമായ തിരുവചന പഠനവും ധ്യാനവും ലക്ഷ്യമാക്കി നടത്തിയ മെഗാ ബൈബിൾ ക്വിസ്സിൻറ വിവിധ റൗണ്ടുകളിലായി അഞ്ഞൂറിലധികം പേരാണ് പങ്കെടുത്തത്. ചിട്ടയോടും, ക്രമീകൃതമായും നടത്തിയ മെഗാ ബൈബിൾ ക്വിസ്സിന് വിശ്വാസ സമൂഹത്തിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് പിവൈപിഎ യുഎഇ റീജിയൻ ഭാരവാഹികൾ അറിയിച്ചു.

ഗ്രാൻഡ് ഫിനാലയുടെ തൽസമയ സംപ്രേക്ഷണം ഹാർവെസ്റ്റ് ടിവി വെബ് പേജിലൂടെ ജനങ്ങളിൽ എത്തിച്ചു.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here