ദി ലീസ്റ് ഓഫ് ദീസ് : ഗ്രഹാം സ്റ്റെയിൻസ് സ്റ്റോറി; മോൻസി മാമന്റെ നിരൂപണം

0
651

ദി ലീസ്റ് ഓഫ് ദീസ്;  ഗ്രഹാം സ്റ്റെയിൻസ് സ്റ്റോറി, ഇന്ത്യൻ ക്രിസ്ത്യാനി തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം 

നിരൂപണം: മോൻസി മാമ്മൻ തിരുവനന്തപുരം

ഗ്രഹാം സ്റെയിൻസിന്റെ ഒറീസയിലെ ജീവിത കഥ സിനിമയാകുന്നു എന്ന് കേട്ടപ്പോൾ ആദ്യം തോന്നിയത് ഒരു ഡോക്യുമെന്ററി കാറ്റഗറി വിഭാഗത്തിൽ ഉള്ളതാകും എന്ന ചിന്തയാണ്  മനസ്സിലേക്ക് കടന്നു വന്നത്. എന്നാൽ അതിന്റെ ട്രൈലെർ വന്നപ്പോൾ മനസിലായി  വ്യത്യസ്തമായ ഒരു ശൈലി ആണ് ഈ ചിത്രം നിർമിക്കുന്നതിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് .    

തന്റെ ആദ്യ സംവിധാന സംരംഭം ഒരു നവാഗത സംവിധായന്റെ യാതൊരു കുറവുമില്ലാതെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു എന്നുള്ളത് ആദ്യമേ എടുത്തു പറയേണ്ട  വസ്തുതയാണ്. വളരെ വ്യത്യസ്‍തമായ ഒരു  രീതിയിൽ സ്റ്റെയിൻസിന്റെ ജീവിത കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ അനീഷ് ഡാനിയേൽ വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം. ഗ്രഹാം സ്റ്റെയിൻസിന്റെ ഒറീസയിലെ മിഷനറി ജീവിതം ഒരു പത്രപ്രവർത്തകന്റെ കണ്ണിലൂടെ അത് പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് അനീഷ് ഡാനിയേൽ.

മിഷനറിയെ സമൂഹത്തിന്റെ മുൻപിൽ ഒരു മതത്തിന്റെ പ്രചാരകനായിട്ടും ആളുകളെ നിർബന്ധിതമായി ക്രിസ്തീയ മതത്തിലേക്ക് പരിവർത്തനം ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ഉപകാരണമാണ് സാമൂഹികസേവനം എന്ന് സമൂഹത്തിൽ സ്ഥാപിക്കുവാൻ ശ്രമിക്കുന്ന ഒരു പത്രപ്രവർത്തകനെ സ്റ്റൈയിൻസിന്റെ ജീവിതവും മരണവും എങ്ങനെ സ്വാധീനിച്ചു എന്ന് വളരെ കൃത്യമായി പറയുകയാണ് ഈ സിനിമയിലൂടെ. ഇന്നും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നടക്കുന്ന ക്രിസ്തീയ പ്രവർത്തനങ്ങളെ സംശയത്തിന്റെ നിഴലിൽ കൂടി നോക്കി കാണുന്നവർക്കുള്ള വ്യക്തമായ ഒരു മറുപടിയാണ് ഈ ചിത്രം. ഒറീസയിലെ സ്റ്റൈയിൻസിന്റെ മിഷനറി ജീവിതം ഒരിക്കലും മതപരിവർത്തനത്തിനുള്ള ഒരു ഉപകരണം അല്ലായിരുന്നു മറിച്ചു തന്റെ ജീവിതം സമൂഹം ശപിക്കപെട്ടവർ എന്ന് മുദ്ര കുത്തി പുറന്തള്ളിയ ഒരു സമൂഹത്തിന്റെ ഉന്നമനം ആയിരുന്നുവെന്നും മതപരിവർത്തനം തന്റെ ലക്ഷ്യമല്ല എന്നും ഗ്രഹാം സ്റ്റൈയിൻസിന്റെ ജീവിതത്തിലൂടെ വളരെ മനോഹരമായി ഈ ചിത്രം വരച്ചു കാട്ടുന്നു. ക്രിസ്തീയ പ്രവർത്തനങ്ങൾ മതപരിവർത്തനത്തിലുള്ള ഒരു വഴി അല്ല മറിച്ചു സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുൻപിൽ കൈപിടിച്ച് ഉയർത്തുന്നതാണെന്നു എന്നുള്ള കാതലായ ഒരു സന്ദേശം ഈ ചിത്രത്തിലൂടെ സമൂഹത്തിനു നല്കാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനകരമായ ഒരു വസ്തുത തന്നെയാണ്. നിർബന്ധിത മതപരിവർത്തനങ്ങളുടെ തിക്താനുഭവങ്ങൾ കൈകാര്യം ചെയ്യുന്ന വളരെ പ്രസക്തമായ അനുഭവം പറയുന്ന ഒരു സിനിമ എന്ന് മാത്രമല്ല മാത്രമല്ല, കുഷ്ഠരോഗികളുടെയും സമൂഹത്തിലെ മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും അവസ്ഥയും ഉയർത്തിക്കാട്ടുന്നതിൽ ഈ സിനിമ വിജയിച്ചിരിക്കുന്നു. സമൂഹത്തിൽ മതത്തിന്റെ പേരിൽ വിഭാഗിയത വളർത്താൻ ശ്രമിക്കുന്നവർക്കുള്ള ഒരു മറുപടി കൂടെയാണ് ഈചിത്രം. മതത്തിന്റെ ഒരു പ്രലോഭനങ്ങൾക്കും ഒരു വ്യക്തിയെയും മാറ്റുവാൻ കഴിയില്ല അതിനേക്കാളുപരി ഹൃദയത്തിൽ വരുന്ന രൂപാന്തരമാണ് ഒരു വ്യക്തിയെ മാറ്റുന്നത് എന്നുള്ള വ്യക്തമായ സന്ദേശം ഈ സിനിമ പ്രേക്ഷകരിൽ എത്തിക്കുന്നു. വായനയിലൂടെയും കേട്ടറിവിലൂടെയും മാത്രം മനസിലാക്കിയ ഗ്രഹാം സ്റ്റെയിൻസും ഗ്ലാഡിസും ആരായിരുന്നുവെന്നും അവരുടെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരുന്നെന്നും ഈ ചിത്രം നമ്മെ ഓർമിപ്പിക്കും.

ഒരു സമൂഹത്തിൽ അവർക്കുണ്ടായിരുന്ന സ്ഥാനം എത്രത്തോളം വലുതായിരുന്നെന്നും രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം മനസിലാക്കി തരും. 
ഗ്രഹാം സ്റ്റെയിൻസിനെ സ്നേഹിക്കുന്ന ഫിലിപ്പിനെയും തിമോത്തിയെയും  അവരുടെ ത്യാഗപരമായ ജീവിതത്തെ ഓർക്കുന്ന സ്മരിക്കുന്ന ഓരോ ഇന്ത്യയിലെ ക്രിസ്തീയ വിശ്വാസിയും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ഇത്. ഇങ്ങനെ ഒരു ചുവടുവെയ്പ്പ് എടുത്ത സ്കൈപാസ്സ്‌ എന്റർടൈന്റ്‌മെന്റ് ടീം സംവിധായകൻ അനീഷ് ഡാനിയേൽ, കഥയും തിരക്കഥയും ഒരുക്കിയ ആൻഡ്രൂ മാത്യൂസ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ തീർച്ചയായും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ വന്നു ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ജീവിച്ചു ഒടുവിൽ തന്റെയും മക്കളുടെയും ജീവിതം തന്നെ ഹോമിക്കേണ്ടിവന്ന ഒരു ധീര മിഷനറിയുടെ ജീവിതകഥ പൊടിപ്പും തൊങ്ങലുകളുമില്ലാതെ യാഥാർഥ്യത്തോടെ വെള്ളിത്തിരയിൽ എത്തിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here