റീമ ബൈബിൾ സെമിനാരിയുടെ ഗ്രാഡുവേഷനും ആത്മീയ സംഗമവും ഇന്ന് ഏപ്രിൽ 6 ന്

0
635

ഗ്രാഡുവേഷൻ സർവീസ് ഗുഡ്ന്യൂസിൽ വൈകിട്ട് 4.30 മുതൽ തത്സമയം വീക്ഷിക്കാം

പാലക്കാട്: മലബാറിലെ പ്രശസ്ത ബൈബിൾ കോളേജുകളിലൊന്നായ കോഴിപ്പാറ
റീമ ബൈബിൾ സെമിനാരിയുടെ ഗ്രാഡുവേഷനും ആത്മീയ സംഗമവും ഇന്ന് ഏപ്രിൽ 6 ന് കോളേജ് കാമ്പസിൽ വൈകിട്ട് 4.30ന് നടക്കും.
റീമ ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പാൾ റവ.റോയി ചെറിയാൻ ഗ്രാഡുവേറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ബിരുദവും അവാർഡുകളും നല്കും. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി വേദാദ്ധ്യാപകൻ ഡോ.മാത്യു സി വർഗീസ് മുഖ്യ പ്രഭാഷണം നടത്തും.

ഒന്നര പതിറ്റാണ്ടായി മലബാറിലെ സുവിശേഷ മുന്നേറ്റത്തിനും സാമൂഹിക വികസനത്തിനും സ്തുത്യർഹമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് പാലക്കാടിലെ റീമ ബൈബിൾ സെമിനാരി.
M.Div, B.Th, D.Th, C.Th എന്നീ കോഴ്സുകളാണ് ഇവിടെ നല്കുന്ന കോഴ്സുകൾ. ATA യുടെ അംഗീകാരം ഈ കോളേജിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here