ന്യൂ ഇന്ത്യ ദൈവസഭയുടെ വേറിട്ട കാഴ്ചപ്പാടിനു കയ്യടി നൽകി പെന്തെക്കോസ്തു ലോകം

0
4048

പെന്തെക്കോസ്റ്റിലെ വേറിട്ട ചിന്തയും വേറിട്ട കാഴ്ചയും; ഇതു അനുകരണനീയമെന്ന് പെന്തെക്കോസ്തു പുതു തലമുറ 

 

പ്രത്യേക ലേഖകൻ ,ഓൺലൈൻ ഗുഡ് ന്യൂസ്

ചിങ്ങവനം: കണ്ടുമടുത്ത ആചാരങ്ങൾക്ക് ഫുൾ സ്റ്റോപ്പിട്ട ന്യൂ ഇന്ത്യാ ദൈവസഭാ നേതൃത്വത്തിന് പെന്തെക്കോസ്ത് ലോകത്തിന്റെ  നൂറായിരം കൈയടികൾ.

നമ്മുടെ കൺവൻഷനുകളിലെ ഒരു പ്രധാനവിഷയം ആണ് സ്റ്റേജിലെ ഇരിപ്പിടം. പ്രത്യേകിച്ചും ജനറൽ കൺവൻഷനുകളിൽ വിവാദങ്ങൾക്കും കല്ലുകടിക്കും അസ്വസ്ഥതകൾക്കും കാരണമാവുകയാണ്  ഇരിപ്പിട ക്രമീകരണം. എന്നാൽ ഈ ഒരു വിഷയത്തിൽ വ്യത്യസ്തമായ ഒരു കാഴ്ച്ചയാണ് ന്യൂ ഇന്ത്യ ചർച് ഓഫ് ഗോഡിന്റെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജനറൽ കൺവൻഷനിൽ കാണുവാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം വരെ സ്റ്റേജിൽ ഇരിപ്പിടക്രമീകരണം ഒരുക്കിയിരുന്ന സംഘാടകർ ഇപ്രാവശ്യം അതു പാടെ ഒഴിവാക്കി മാതൃക കാട്ടിയിരിക്കുകയാണ്. പ്രധാനപ്പെട്ട വേദിയിൽ കസേരകൾ ആർക്കും നൽകാതെ എല്ലാവർക്കും വേദിക്ക് സമീപം ഇരിപ്പിട ക്രമീകരണം ഒരുക്കിയിരിക്കുന്നത് അഭിനന്ദനർഹമായ ഒരു കാര്യം തന്നെയാണ്, പ്രത്യേകിച്ചു ഇങ്ങനെ ഒരു പ്രധാനപെട്ട വേദിയിൽ. കേരള പെന്തക്കോസ്തിലെ ആദ്യത്തെ ക്വയർ ടീം ,ആദ്യത്തെ സുവിശേഷീകരണ ബോട്ട് എന്നീ പ്രവർത്തങ്ങൾക്കു നേതൃത്വം കൊടുത്ത പാസ്റ്റർ വി എ തമ്പിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിൽ തന്നെ ഇങ്ങനെയുള്ള വ്യത്യസ്തമായ ഒരു ചിന്തയും കാഴ്ചപ്പാടും കൊണ്ടുവന്നതിൽ വളരെയധികം പ്രശംസനീയമാണ്. ഈ ഒരു ചിന്തയും കാഴ്ചപ്പാടും മറ്റു സഭകളിലും പ്രസ്ഥാനങ്ങളിലും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു പ്രാർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here