ആചാരാനുഷ്ഠാനങ്ങളെ ബലികഴിക്കാതെ ഏകീകൃത സിവിൾ കോഡ് നടപ്പാക്കാൻ കഴിയണമെന്ന് ജസ്റ്റിസ്.ബി.കെമാൽ പാക്ഷെ

0
503

 

തിരുവല്ലയിൽ പി.സി.ഐയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് ജസ്റ്റിസ് ബി.കെമാൽ പാക്ഷെ സംസാരിക്കുന്നു.

ജോജി ഐപ്പ് മാത്യൂസ്

തിരുവല്ല: ആചാര അനുഷ്ഠാനങ്ങളെ ബലികഴിക്കാതെ ഏകീകൃത സിവിൾ കോഡ് നടപ്പാക്കാൻ കഴിയണമെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് .ബി.കെമാൽപാക്ഷെ അഭിപ്രായപ്പെട്ടു. ഓരോ പൗരനും അവരവരുടെ വിശ്വാസവും മത സംഹിതയും മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാതെ പ്രചരിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും ഭരണഘടന ഉറപ്പ് തരുന്നുണ്ട്.

ഭാരതത്തിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരം മഞ്ഞാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവകാശങ്ങൾക്ക് വേണ്ടി പോരാടുമ്പോൾ സംഘടിത വിലപേശൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.                                            മതങ്ങൾ ഉദ്ഘോഷിക്കുന്ന സത്യങ്ങളാണ് സമാധാനവും സാഹോദര്യവും. വൈരുദ്ധ്യങ്ങൾ ഉള്ളപ്പോഴും ഇവയെ പിൻതുടരാൻ കഴിയുന്നതിലൂടെ മതേതരത്വം നിലനിർത്താനാകും.
കണ്ണടച്ച് എല്ലാത്തിനെയും എതിർക്കാതെ അന്യന് വേണ്ടി നോക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നതെന്നും ജസ്റ്റിസ് ബി കെമാൽ പാക്ഷ പറഞ്ഞു.
പി.സി.ഐ.പ്രസിഡണ്ട് കെ. ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു.
ഐ.പി.സി സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് മുഖ്യ പ്രഭാഷണം നടത്തി.
‘ഒന്നായ് പാടാം യേശുവിനായി ‘ മെഗാ സംഗീത പരിപാടിയുടെ ലോഗോ പ്രകാശനം ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി.തോമസും പ്രചരണ ഉദ്ഘാടനം ഡബ്ളിയു.എം.ഇ സഭാ ഓവർസീയർ പാസ്റ്റർ ഒ.എം.രാജു കുട്ടിയും ക്രൈസ്തവ വാർത്താ താരക ഓൺലൈൻ മീഡിയ ലോഞ്ചിങ്ങ് പി.സി.ഐ ചെയർമാൻ തോമസ് വടക്കേക്കുറ്റും പി.വൈ.സി ഓഫീസ് ഉദ്ഘാടനം ശാരോൻ ഫെലോഷിപ്പ് സഭാ ജനറൽ പാസ്റ്റർ ജോൺസൺ കെ.സാമുവലും പി.ഡബ്ളിയു.സി ഓഫീസ് ഉദ്ഘാടനം പാസ്റ്റർ തോമസ് ഫിലിപ്പും നിർവഹിച്ചു.
പി. സി. ഐ. വർക്കിങ്ങ് ചെയർമാൻ എൻ.എം.രാജു, വൈസ് പ്രസിഡണ്ടുമാരായ പാസ്റ്റർ ജെ.ജോസഫ്, കെ.എ. ഉമ്മൻ, കെ.സി.സണ്ണിക്കുട്ടി, ഭക്തവത്സലൻ, സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ, ട്രഷറാർ ബിജു വർഗീസ്, സമിതി അംഗങ്ളായ പി.ജി.ജോർജ്, അജികുളങ്ങര, പി.ശിലാസ് കുട്ടി, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ ലിജോ കെ.ജോസ് എന്നിവർ പ്രസംഗിച്ചു.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here