പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര കൺവൻഷൻ സമാപിച്ചു

0
318
ദി പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര കൺവൻഷനിൽ പങ്കെടുക്കുന്ന വിശ്വാസ സമൂഹം

പുതിയതായി 36 പേരെ  ബ്രദർ ആയും  84 പേരെ സിസ്റ്റർമാരും സഭയുടെ പൂർണ സമയ സുവിശേഷകരായി തെരഞ്ഞെടുത്തു.

വാർത്ത: ചാക്കോ കെ. തോമസ്

ചെന്നൈ: ” ലൗകീക വസ്തുക്കൾ നമുക്ക് സമ്മാനിക്കുന്നത് താൽക്കാലിക സന്തോഷമാണന്നും യഥാർത്ത സംതൃപ്തിയും സന്തോഷവും നൽകുവാൻ ദൈവത്തിനു മാത്രമെ സാധിക്കൂ എന്ന് ചീഫ് പാസ്റ്റർ . എൻ സ്റ്റീഫൻ പറഞ്ഞു. ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷന്റെ സമാപന ദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
”ദൈവത്തിന്റെ ആലയത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന സന്തോഷവും സമാധാനവും മറ്റൊരിടത്തും ലഭിക്കുകയില്ല, ഈ സന്തോഷ സംപൂർണതയുടെ മഹത്വം പൂർണമായി വെളിപ്പെടുന്നത് ആസന്ന ഭാവിയിൽ കർത്താവിന്റെ വരവോടെ ആയിരിക്കും. അതിനായി ദൈവമക്കൾ ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു.അഞ്ച് ദിവസമായി ചെന്നൈ താബരത്തിനടുത്ത് ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ സ്തോത്രാരാധന , ശുശ്രൂഷകർക്കും വിശ്വാസികൾക്കും പത്ത് പ്രാദേശിക ഭാഷകളിൽ പ്രത്യക ബൈബിൾ ക്ലാസ് , പൊതുയോഗം , ധ്യാനയോഗം , യുവജനസമ്മേളനം, ഗാനശുശ്രൂഷ, സുവിശേഷ യോഗം എന്നിവ നടന്നു. സമാപന ദിവസം നടന്ന പ്രത്യേക രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ. എം.റ്റി.തോമസ് പ്രസംഗിച്ചു.വിവിധ യോഗങ്ങളിൽ ഡപ്യൂട്ടി ചീഫ് പാസ്റ്റർ . ഏബ്രഹാം മാത്യൂ , അസോസിയേറ്റഡ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ.ജി. ജെയം, ഗ്രഗ്ഗ് വിൽസൻ (യു.എസ്), അഗസ്റ്റിൻ സോവ (ഉഗാണ്ട ), എൻ.ലൂക്ക് (മലേഷ്യ) ,യൂനസ്സ് മശി (മുംബൈ) എന്നിവർ പ്രസംഗിച്ചു.കേരളം ഉൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇംഗ്ലണ്ട് ,അമേരിക്ക, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും രണ്ട് ലക്ഷത്തിൽ പരം വിശ്വാസികൾ രാജ്യാന്തര കൺവൻഷനിൽ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡി യോഗവും പുതിയതായി 36 പേരെ  ബ്രദർ ആയും  84 പേരെ സിസ്റ്റർമാരും സഭയുടെ പൂർണ സമയ സുവിശേഷകരായി തെരഞ്ഞെടുത്തു. കൺവൻഷനിൽ 362 പേർ സ്നാനമേറ്റു. 36 ബ്രദർമാരെ മൂപ്പന്മാരായും 29 മൂപ്പന്മാരെ പാസ്റ്റർമാരായും തെരഞ്ഞെടുത്തു.
1923-ൽ മലയാളിയായ തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി പാസ്റ്റർ പോൾ സ്ഥാപിച്ച ദി പെന്തെ ക്കോസ്ത് മിഷൻ സഭ ഇന്ന് 65-ൽ പരം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
 പെന്തെക്കോസ്ത് മിഷൻ സഭയ്ക്ക് ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലായി 44 സെന്ററുകളും 2000-ൽ പരം ഫെയ്ത്ത് ഹോമുകളും ,വിദേശ രാജ്യങ്ങളിൽ 46 സെന്ററുകളും, മുന്നൂറിൽപ്പരം സഭകളും 15000 – ൽപ്പരം ശുശ്രൂഷകരുമുണ്ട്. ഇന്ത്യയിലെ ആസ്ഥാന മന്ദിരം ചെന്നൈയിലും അമേരിക്കയിൽ ന്യൂജേഴ്സിയിലും ,ശ്രീലങ്കയിൽ മട്ടക്കുളിയിലുമാണ് . 94 വർഷം പിന്നിടുന്ന പെന്തെക്കോസ്ത് മിഷൻ സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്.

-Matrimony-

പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളു ടെ മകൾക്ക് (27/5' 4 ", B.Sc Nurse 4 years working experience നല്ല വെളുത്ത നിറം) അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9961882396, 8606033338

For more matrimonial click here

LEAVE A REPLY

Please enter your comment!
Please enter your name here