റ്റി പി എം ഖത്തർ കൺവെൻഷൻ:ജനുവരി 21 മുതൽ 24 വരെ

0
682

 ജയരാജ് ഐസക്

ഖത്തർ: ഖത്തറിലെ ദി പെന്തകോസ്ത് സഭയുടെ കൺവെൻഷൻ ജനുവരി 21 മുതൽ 24 വരെ അബുഹാമറിലെ ഐ. ഡി. സി. സി കോംപ്ലക്സ് ടെന്റിൽ നടക്കും. റ്റി. പി. എം സഭയിലെ സിനിയറായിട്ടുള്ള ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. കൺവെൻഷൻ നടക്കുന്ന എല്ലാ ദിവസവും രാവിലെ 9 . 30 മുതൽ 12 . 30 വരെ ഉപവാസപ്രാർഥനയും യുവജനങ്ങൾക്കായുള്ള പ്രത്യേക യോഗവും ഐ. ഡി. സി. സി കോംപ്ലെക്സിലെ റ്റി. പി. എം സഭാഹാളിൽ നടക്കും. ദിവസവും വൈകിട്ട് 6 . 30 മുതൽ 9 .30 വരെയുള്ള യോഗങ്ങൾ ആത്മീയ ഉണർവ് യോഗങ്ങ ളായാണ് വേർതിരിച്ചിരിക്കുന്നത്. ഇപ്പോൾ ഗൾഫ് മേഖലയിൽ അനുഭവപ്പെടുന്ന ശൈത്യ കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് ശുഭ്ര വസ്ത്ര ധാരികളായി  വിശ്വസികൾ കടന്നുവരുന്ന കാഴ്ച ആത്മീയ പ്രചോദനം നൽകുന്നതാണ് .      കൂടുതൽ വിവരങ്ങൾക് :97444360320 . 33137556                  – ജയരാജ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here