മനുഷ്യന് നഷ്ടപ്പെട്ടതേജസ് ക്രിസ്തു മൂലം തിരികെ പ്രാപിക്കാം. പാസ്റ്റർ.ഗ്രിഗ് വിൽസൻ

0
695

പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര കൺവൻഷൻ രണ്ടാം ദിനം

വാർത്ത: ചാക്കോ കെ. തോമസ്

ചെന്നൈ: “ദൈവം തന്റെ സൃഷ്ടിയായ മനുഷ്യനെ ആഴമായി സ്നേഹിക്കുന്നുവെന്നും അവനെ പാപത്തിൽ നിന്നും രക്ഷിച്ച് ദൈവ സാനിധ്യത്തിൽ ആക്കുവാനാണ് ക്രിസ്തുവായി മനുഷ്യാവതാരം ചെയ്തത്”. ക്രിസ്തുവിന്റെ മരണം മനുഷ്യനെ പാപത്തിൽ നിന്നും വിമോചിപ്പിക്കുന്നു. ഈ സന്ദേശം ലോകത്തെ അറിയിക്കുവാനുള്ള കടമ ദൈവം തന്റെ സഭയെ ഏൽപ്പിച്ചിരിക്കുകയാണന്നും പാസ്റ്റർ. ഗ്രിഗ് വിൽസൻ (യു.എസ്) പറഞ്ഞു.  ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷന്റെ  രണ്ടാം  ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ. ജി. ജെയത്തിന്റെ പ്രാർഥനയോടെയാണ് രണ്ടാം ദിന കൺവൻഷൻ ആരംഭിച്ചത്. സിസ്റ്റർ. മലൈക്കുടി ( സിംഗപ്പൂർ) അനുഭവ സാക്ഷ്യം പ്രസ്താവിച്ചു. പകൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ. യൂനിസ് മശി (മുംബൈ) പ്രസംഗിച്ചു. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവൻഷൻ ഗാനങ്ങൾ ആലപിച്ചു. . ഇന്ന്  രാവിലെ നാലിന് സ്തോത്രാരാധന ,ഏഴിന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്. 9.30 ന് പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗം ,വൈകിട്ട് 6ന് സംഗീത ശുശ്രൂഷ ,സുവിശേഷ പ്രസംഗം ,ദൈവീക രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ, ഡപ്യൂട്ടി ചീഫ് പാസ്റ്റർ.ഏബ്രഹാം മാത്യൂ, അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ. ജി. ജെയം എന്നിവരും സഭയുടെ മറ്റ് പ്രധാന ശുശ്രൂഷകരും വിവിധ ദിവസങ്ങളിൽ വചന പ്രഭാഷണം നടത്തും പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 –ന് സംയുക്ത സഭാ യോഗവും വൈകിട്ട് 6-ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. കേരളം ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇംഗ്ലണ്ട് ,അമേരിക്ക, ആസ്ട്രേലിയ , ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധയിടങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ എത്തിചേർന്നിട്ടുണ്ട്.കൺവൻഷൻ ഗ്രൗണ്ടിലേക്ക്  ചെന്നെയുടെ വിവിധയിടങ്ങളിൽ നിന്നും വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. താ ബരത്തിനടുത്ത് ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ ആരംഭിച്ച  രാജ്യാന്തര കൺവൻഷൻ ഞായറാഴ്ച സമാപിക്കും.12-ന് രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡി യോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും.  കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ വിവിധ ആത്മീയ പരിപാടികൾ നടക്കും. ലോകത്തിൽ 65 ൽ പരം രാജ്യങ്ങളിൽ പ്രവർത്തനമുള്ള പെന്തെക്കോസ്ത് മിഷൻ സഭയ്ക്ക് ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിലായി 44 സെന്ററുകളും 2000-ൽ പരം ഫെയ്ത്ത് ഹോമുകളും ,വിദേശ രാജ്യങ്ങളിൽ 46 സെന്ററുകളും, മുന്നൂറിൽപ്പരം സഭകളും 15000 – ൽപ്പരം ശുശ്രൂഷകരുമുണ്ട്. ഇന്ത്യയിലെ ആസ്ഥാന മന്ദിരം ചെന്നൈയിലും അമേരിക്കയിൽ ന്യൂജേഴ്സിയിലും ,ശ്രീലങ്കയിൽ മട്ടക്കുളിയിലുമാണ് . 94 വർഷം പിന്നിടുന്ന പെന്തെക്കോസ്ത് മിഷൻ സഭ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്.

-Matrimony-

Syrian Christian Pentecostal girl (29/164 cm), B.Sc Nurse, working in HMC, Doha. She scored IELTS, seeking marriage proposals from the parents of professionally qualified boys. Now she is on leave for one month.
Ph: 8113059792

For more Ads click here

Pentecostal parents invite proposals for their son (32/176 cm, 75 Kg) , Graphic Designer in Saudi Arabia. Respond with details: 9847621514

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here