പാസ്റ്റർ ടി.എസ് ഏബ്രഹാം: മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

1
4073

കുമ്പനാട്: ഐ.പി.സി.യെ ആഗോളതലത്തിലെത്തിക്കാൻ പാസ്റ്റർ ടി.എസ് ഏബ്രഹാം പ്രയത്നിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.ഞായറാഴ്ച വൈകുന്നേരം കുമ്പനാട്ടെത്തി പാസ്റ്റർ ടി എസ് എബ്രഹാമിൻറെ നിര്യാണത്തിൽ അനുശോചനം അറിയിക്കുകയായിരുന്നു അദ്ദേഹം.രണ്ടു ദശാബ്ദത്തിലേറെ ഐ പി സി യുടെ പ്രധാന ഭാരവാഹിയായി പ്രവാസർത്തിച്ചു സഭയെ ആഗോളതലത്തിൽ വളരുന്നതിന് ഏറ്റവും പ്രധാന പങ്കുവഹിച്ച പാസ്റ്റർ ടി എസ് അബ്രഹാമിനെയാണ് നാം അനുസ്മരിക്കുന്നത്. പിതാവ് പാസ്റ്റർ കെ ഇ എബ്രഹാം ഐ പി സി സ്ഥാപകനായിരുന്നുവെങ്കിൽ ഐ പി സി യെ ഇന്നത്തെ നിലയിൽ വളർത്തുന്നതിൽ പ്രധാനപങ്ക് പാസ്റ്റർ ടി എസ് എബ്രഹാമാണ് വഹിച്ചിട്ടുള്ളതെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. മുഖ്യ മന്ത്രിയോടൊപ്പം എം എൽ  എ മാരായ രാജു എബ്രഹാം, വീണ ജോർജ് എന്നിവരും എത്തിയിരുന്നു. ഭവനത്തിൽ നാലുമണിക്ക് ക്രമീകരിച്ച ചടങ്ങിൽ ഭൗതിക ശരീരം കാണുവാൻ നാടിന്റെ നാനാഭാഗത്തു നിന്നും സഭയുടെ ഉത്തരവാദപ്പെട്ടവരും സ്നേഹിതരും അയൽക്കാരുമായി   നിരവധിപേർ എത്തിയിരുന്നു. പി സി എൻ എ കെ സെക്രട്ടറിയും ഓൺലൈൻ ഗുഡ്‌ന്യൂസ് ഡയറക്ടറുമായ വെസ്‌ലി മാത്യു അനുശോചനവും പ്രത്യാശയും അറിയിച്ചു. 

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

1 COMMENT

  1. കർത്താവിന്റെ ദാസൻ പാസ്റ്റർ ടി എസ് എബ്രഹാംമിന്റ് വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ദൈവം ബലപ്പെടുത്തട്ടെ അതോടൊപ്പം എന്റെയും കുടുബത്തിന്റെയും ക്രിസ്തുവിലുള്ള പ്രത്യാശ അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here