ആടി ഉലഞ്ഞ ബന്ധങ്ങൾ ഉറപ്പിക്കുക: പാസ്റ്റർ ഷിബു തോമസ്

0
741

വാർത്ത: ബ്ലസൻ തോണിപ്പാറ

ഷാർജ: ആടി ഉലഞ്ഞ ബന്ധങ്ങൾ ക്രമീകരിച്ചാൽ മാത്രമേ സ്വർഗ്ഗം സന്തോഷിക്കുകയുളളൂവെന്നും, ശരീരത്തെ ജീവനുളള യാഗമായി സമർപ്പിക്കണമെന്നും പാസ്റ്റർ ഷിബു തോമസ് പ്രസ്താവിച്ചു. പിവൈപിഎ യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ കൺവൻഷനിൽ ഒന്നാം ദിവസം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഷാർജ വർഷിപ്പ് സെൻററിൽ നടന്ന യോഗത്തിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് അധ്യക്ഷത വഹിച്ചു. പിവൈപിഎ യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ പി. എം. ശാമുവേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഷിബിൻ മാത്യുവിന്റെ നേതൃത്വത്തിൽ നാല്പതു അംഗ പിവൈപിഎ റീജിയൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർമാരായ രാജൻ ഏബ്രഹാം, ഷൈനോജ് നൈനാൻ, സൈമൺ ചാക്കോ, ജേക്കബ് വർഗീസ്, ജോൺ മാത്യു എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഇന്ന് സമാപന സമ്മേളനം വൈകിട്ട് 8 മണിക്ക് ആരംഭിക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഗർസീം പി. ജോൺ അധ്യക്ഷത വഹിക്കും. പാസ്റ്റർ ഷിബു തോമസ് മുഖ്യ സന്ദേശം നൽകും. പിവൈപിഎ റീജിയൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here