യു.പി.എഫ്-യു.എ.ഇ യുടെ ബുക്ക് എക്സ്ചേഞ്ച് ഫെയർ മാർച്ച് 23 ന്

0
260

വാർത്ത: പാസ്റ്റർ സാം അടൂർ

ഷാർജ: യു.എ.ഇ -യിലുള്ള സ്‌കൂൾ കുട്ടികൾക്കായി പാഠപുസ്തകങ്ങളും ഗൈഡുകൾക്കുമായി എക്സ്ചേഞ്ച് മേള മാർച്ച്  23 ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെ  ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും.

ഗ്രേഡ് 1 മുതൽ 12 വരെയുള്ള സ്‌കൂൾ കുട്ടികളുടെ ഉപയോഗിച്ച പാഠപുസ്തകങ്ങളും ഗൈഡുകളും കൊടുത്തു, അടുത്ത വർഷത്തെ പുസ്തകങ്ങൾ സൗജന്യമായി നമുക്ക് മാറ്റി എടുക്കാം. ഈ ബുക്ക് ഫെയറിനു പൊതു സമൂഹത്തിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം നാനാ മതസ്ഥരായ 500-ൽ പരം രക്ഷിതാക്കള്‍ മേളക്ക് പങ്കെടുത്തിരുന്നു.
ഈ വർഷം മുതൽ ക്രിസ്തീയ പുസ്തകങ്ങളും മാറ്റിയെടുക്കാനുള്ള ക്രമീകരങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 0504957964, 0504534093, 0504566130

LEAVE A REPLY

Please enter your comment!
Please enter your name here