മദ്ധ്യവേനലവധിയായി; ഇനി സഭകളിലെല്ലാം കുട്ടികളുടെ സ്നേഹോത്സവം

0
857
ഐ.പി.സി കാലിക്കറ്റ് യൂണിവേഴ്സിറ്റി സഭയിൽ ആരംഭിച്ച വി.ബി.എസ്
നിങ്ങൾ സംഘടിപ്പിക്കുന്ന വി.ബി.എസ് ചെറുതോ വലുതോ ആകട്ടെ ,ഞങ്ങൾ അതു ലൈവ് ചെയ്യാം.വി.ബി.എസിന്റെ അവസാന ദിവസത്തെ സമ്മേളനം ഗുഡ്ന്യൂസിലൂടെ അനേകർ കാണട്ടെ. നമ്മുടെ കുഞ്ഞുങ്ങളുടെ ദൈവനേഹവും സമർപ്പണവും മറ്റുള്ളവർക്ക് മാതൃകയാവട്ടെ! ഞങ്ങളുമായി ബന്ധപ്പെടുക
ഓൺലൈൻ ഗുഡ്ന്യൂസ് ബ്യൂറോ
കോട്ടയം: സ്കൂളുകളടച്ചു; ഇനി ആടിയും പാടിയും വരച്ചും കളിച്ചും ക്രിസ്തുവിന്റെ സ്നേഹം നുകരാൻ കുരുന്നുകൾ വി.ബി.എസിലേക്ക്.
പത്തു മാസം നീണ്ടു നിന്ന പഠനത്തിന്റെയും പരീക്ഷയുടെയും കാലത്തിനൊരു വിട.
മദ്ധ്യവേനൽക്കാലം പണ്ടൊക്കെ മാമ്പഴക്കാലമായിരുന്നു.
ചക്കരമാവിന്റെ ചുവട്ടിൽ കളിയും കാര്യവുമായി കൂടുന്ന കൂട്ടുകാരുടെ വസന്തോത്സവമായിരുന്നു അത്. പാട്ടു പാടിയും നാടൻ കളികൾ കളിച്ചും മാമ്പഴം തിന്നും വഴക്കു  കൂടിയും ഒക്കെയുള്ള ആഹ്ലാദ ദിനങ്ങൾ.
അതിനിടയിൽ വി.ബി.എസ് എന്ന ഒരാഴ്ചത്തെ ആത്മീയോത്സവവും.
ഇന്ന് മദ്ധ്യവേനലവധിക്കാലത്തിന്റെ ദൈർഘ്യം തന്നെ കുറഞ്ഞു. പല മാതാപിതാക്കളും അവധിക്കാലത്ത് കഠിനമായ പ0നങ്ങൾക്കും ട്യൂഷനുമൊക്കെ കുട്ടികളെ തള്ളിവിടുകയാണ്.             കുട്ടികളുടെ വേദനയും സങ്കടവും പരിദേവനവുമൊന്നും ആരും ശ്രദ്ധിക്കാറില്ല. ഒരു കുട്ടിയുടെ സമഗ്ര വളർച്ച പൂർത്തിയാകുന്നത് ബുദ്ധിപരമായ വളർച്ചകൊണ്ട് മാത്രമല്ല. കുട്ടികളുടെ വൈകാരിക വളർച്ചയും ആത്മീയ വളർച്ചയും ശാരീരിക വളർച്ചയും കൂടി ഒരു പോലെ ഉയരുമ്പോഴാണ് അത് സാധ്യമാകുന്നത്.
ഏപ്രിൽ ആദ്യവാരമെത്തുമ്പോൾ തന്നെ കുഞ്ഞുങ്ങളെ വെക്കേഷൻ ബൈബിൾ സ്ക്കൂളിലേക്ക് നയിക്കാൻ മുതിർന്നവർ ഒരുക്കത്തിലാണ്.
ഇതിന്റെ മുന്നൊരുക്കങ്ങളായി ഒക്ടോബറിൽ തന്നെ കുട്ടികളുടെയിടയിലെ ശുശ്രൂഷയിലായിരിക്കുന്ന വിവിധ സംഘടനകളെല്ലാം ട്രെയിനിംഗുകളുമായി റെഡിയായിക്കഴിഞ്ഞു.കുട്ടികളെ ആകർഷിക്കുന്നതിനായി ഒട്ടേറെ വിഭവങ്ങളുമായാണ് ഓരോരോ  സംഘടനകളും കുട്ടികളുടെ മുന്നിലെത്തിയിരിക്കുന്നത്.      പൊതു വിദ്യാഭ്യാസത്തിൽ നിന്നും നേടിയതു കൂടാതെ ആത്മീയ വളർച്ചയും ഒരു കുട്ടിക്ക് അനിവാര്യമാവണമെന്ന    ആഗ്രഹത്തോടെയാണ് ഓരോ സംഘടനയും പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിൽ കുട്ടികളുടെയിടയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ആത്മീയ സംഘടനകൾ ഉണ്ട്. മിക്ക സംഘടനകളുടെയും ടീച്ചേഴ്സ് ട്രെയിനിംഗ് കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
ഐ.പി.സി യുടെയും ഏ.ജിയുടെയും വി.ബി.എസ്സുകളെ കൂടാതെ തിമോത്തി ഇൻസ്ടിറ്റ്യൂട്ട്, എക്സൽ മിനിസ്‌ടീസ്, സി.ഇ.എഫ്, ട്രാൻസ്ഫോമേഴ്സ് തുടങ്ങി ഒട്ടേറെ സംഘടനകൾ പ്രവർത്തിക്കുന്നു.ഇത് കൂടാതെ ഗുഡ്ന്യൂസിന്റെ ബാലലോകവും ഈ ശുശ്രൂഷയിൽ മുൻപന്തിയിലുണ്ട്.   ഈ വർഷം കേരളത്തിൽഏകദേശം 2 ലക്ഷത്തോളം കുട്ടികളിൽ ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. 12 വയസു മുതൽ 17 വ യസുവരെയുള്ള കുട്ടികളിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലഘട്ടമാണിതെന്നാണ് എക്സൽ മിനിസ്ട്രീസിന്റെ ഡയറക്ടർ പാസ്റ്റർ ബിനു വടശ്ശേരിക്കരയുടെ അഭിപ്രായം. അപകടകരമാംംവണ്ണം ചില സ്വാധീനങ്ങളിൽ ഈ പ്രായത്തിലെ കുട്ടികൾ എളുപ്പം എത്തി്പ്പെടാമെന്ന നിലയാണിപ്പോൾ. മാതാപിതാക്കളും സഭയും പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ ജാഗരൂകരായിരിക്കണം.
ഗുഡ്ന്യൂസിൽ ലൈവ് ( തത്സമയ പ്രക്ഷേപണം ) ചെയ്യാനും നിങ്ങളുടെ ന്യൂസ് ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതിനുമായി ബന്ധപ്പെടുക: 9633 6505 06 ,9447 372 726

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here