വേനൽ അവധിയെത്തി; ഇനി വി.ബി.എസുമായി കുട്ടികളുടെ സ്നേഹോത്സവം

0
402
ഓൺലൈൻ ഗുഡ് ന്യൂസ്
കോട്ടയം: വേനലവധിയെത്തി; ഇനി ആടിയും പാടിയും വരച്ചും കളിച്ചും ക്രിസ്തുവിന്റെ സ്നേഹം നുകരാൻ കുരുന്നുകൾ വി.ബി.എസിലേക്ക്.
പത്തു മാസം നീണ്ടു നിന്ന പ0നത്തിന്റെയും പരീക്ഷയുടെയും കാലത്തിനൊരു വിട.
മദ്ധ്യവേനൽക്കാലം പണ്ടൊക്കെ മാമ്പഴക്കാലമായിരുന്നു.
ചക്കരമാവിന്റെ ചുവട്ടിൽ കളിയും കാര്യവുമായി കൂടുന്ന കൂട്ടുകാരുടെ വസന്തോത്സവമായിരുന്നു അത്. പാട്ടു പാടിയും നാടൻ കളികൾ കളിച്ചും മാമ്പഴം തിന്നും വഴക്കു  കൂ ടിയും ഒക്കെയുള്ള ആഹ്ലാദ ദിനങ്ങൾ.
അതിനിടയിൽ വി.ബി.എസ് എന്ന ഒരാഴ്ചത്തെ ആത്മീ യോത്സവവും.
ഇന്ന് മദ്ധ്യവേനലവധിക്കാലത്തിന്റെ ദൈർഘ്യം തന്നെ കുറഞ്ഞു. പല മാതാപിതാക്കളും അവധിക്കാലത്ത് കഠിനമായ പ0നങ്ങൾക്കും ട്യൂഷനുമൊക്കെ കുട്ടികളെ തള്ളിവിടുകയാണ്.കുട്ടികളുടെ വേദനയും സങ്കടവും പരിദേവനവുമൊന്നും ആരും ശ്രദ്ധിക്കാറില്ല. ഒരു കുട്ടിയുടെ സമഗ്ര വളർച്ച പൂർത്തിയാകുന്നത് ബുദ്ധിപരമായ വളർച്ചകൊണ്ട് മാത്രമല്ല. കുട്ടികളുടെ വൈകാരിക വളർച്ചയും ആത്മീയ വളർച്ചയും ശാരീരിക വളർച്ചയും കൂടി ഒരു പോലെ ഉയരുമ്പോഴാണ് അത് സാധ്യമാകുന്നത്.
ഏപ്രിൽ ആദ്യവാരമെത്തുമ്പോൾ തന്നെ കുഞ്ഞുങ്ങളെ വെക്കേഷൻ ബൈബിൾ സ്ക്കൂളിലേക്ക് നയിക്കാൻ മുതിർന്നവർ ഒരുക്കത്തിലാണ്.
ഇതിന്റെ മുന്നൊരുക്കങ്ങളായി ഒക്ടോബറിൽ തന്നെ കുട്ടികളുടെയിടയിലെ ശുശ്രൂഷയിലായിരിക്കുന്നവിവിധ സംഘടനകളെല്ലാം ട്രെയിനിംഗുകളുമായി റെഡിയായിക്കഴിഞ്ഞു.കുട്ടികളെ ആകർഷിക്കുന്നതിനായി ഒട്ടേറെ വിഭവങ്ങളുമായാണ് ഓരോരോ  സംഘടനകളും കുട്ടികളുടെ മുന്നിലെത്തിയിരിക്കുന്നത്.പൊതു വിദ്യാഭ്യാസത്തിൽ നിന്നും നേടിയതു കൂടാതെ ത്തത്മീയ വളർച്ചയും ഒരു കുട്ടിക്ക് അനിവാര്യമാവണമെന്ന    ആഗ്രഹത്തോടെയാണ് ഓരോ സംഘടനയും പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിൽ കുട്ടികളുടെയിടയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ആത്മീയ സംഘടനകൾ ഉണ്ട്. ഐ.പി.സി യുടെയും ഏ.ജിയുടെയും വി.ബി.എസ്സുകളെ കൂടാതെ തിമോത്തി ഇൻസ്ടിറ്റ്യൂട്ട്, എക്സൽ മിനിസ്‌ടീസ്, സി.ഇ.എഫ്, ട്രാൻസ്ഫോമേഴ്സ് തുടങ്ങി ഒട്ടേറെ സംഘടനകൾ പ്രവർത്തിക്കുന്നു.ഇത് കൂടാതെ ഗുഡ് ന്യൂസിന്റെ ബാലലോകവും ഈ ശുശ്രൂഷയിൽ മുൻപന്തിയിലുണ്ട്.ഈ വർഷം കേരളത്തിൽഏകദേശം 2 ലക്ഷത്തോളം കുട്ടികളിൽ ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.

-Matrimony-

Syrian Christian Pentecostal girl from new generation church(DOB- 19/12/1993, 5'2", B.Tech and Diploma in Electronics & Communications, Robotic Engineer).
Contact: 9387425875; 9496057551(whatsapp);e mail: louispz@rediffmail.com

For more Ads click here

Pentecostal (IPC) parents (born again believers since 1998 from hindu background) settled in Madhya Pradesh invite proposals for their son (27/5.7'), fair, graduate, NIIT working in Dubai looking for spiritual & professionally qualified bride.
Contact:
+917400507500
+918817774252

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here