ആസിയക്ക് ഐക്യദാര്‍ഢ്യം: തീവ്ര ഇസ്ലാമിക നിലപാടുകള്‍ക്കെതിരെ പാക്കിസ്ഥാനിലെ ഇമാമുമാർ

0
1611

ചാക്കോ കെ തോമസ് ബാംഗ്ലൂർ

ഇസ്ലാമാബാദ്: തീവ്ര ഇസ്ലാമിക നിലപാടു രൂക്ഷമായ പാക്കിസ്ഥാനില്‍ ഇസ്ളാമിക തീവ്രവാദത്തിനെതിരെ അഞ്ഞൂറിലധികം മുസ്ലിം ഇമാമുമാര്‍ രംഗത്ത്. ഇന്നലെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ളാമബാദിൽ പാക്കിസ്ഥാൻ ഉൽമ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സീരത്-ഇ-റഹ്മത്ത് -ഉൽ- അൽമീൻ സമ്മേളത്തിലാണ് അഞ്ഞൂറിലധികം ഇമാമുമാര്‍ തീവ്ര ഇസ്ലാമിക ചിന്ത മൂലം മതപരമായ വിവേചനം നേരിടുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കും അഹമ്മദി, ഷിയ തുടങ്ങിയ സമൂഹങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയത്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇവര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
മതനിന്ദ ആരോപിക്കപ്പെട്ട് ഒൻപതു വർഷം തടവറയിൽ കഴിയുകയും ഒടുവില്‍ വധശിക്ഷ റദ്ദാക്കുകയും ചെയ്ത ക്രൈസ്തവ വനിത ആസിയ ബീബിയുടെ കേസിനെ കുറിച്ചും ഉടമ്പടിയില്‍ പരാമര്‍ശമുണ്ട്. വിശ്വാസപരമായ ആരോപണങ്ങൾക്ക് വധശിക്ഷ വിധിക്കുന്നത് ഇസ്ളാം പഠനങ്ങൾക്ക് വിരുദ്ധമാണെന്നു ഇതില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമ വ്യവസ്ഥ അനുസരിച്ച് ന്യൂനപക്ഷങ്ങൾക്കും സാംസ്ക്കാരികവും മതപരവുമായ ചട്ടങ്ങൾ പിന്തുടർന്ന് രാജ്യത്ത് ജീവിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്.

മതേതര സംസ്കാര വൈവിധ്യം നിറഞ്ഞ രാഷ്ട്രമായി പാക്കിസ്ഥാനെ കാണണം. മുസ്ളിം ഇതര സമൂഹങ്ങൾക്കും അവകാശങ്ങൾ അനുവദിച്ചു നല്‍കണമെന്നും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഭരണകൂടം സംരക്ഷിക്കണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് ഇമാമുമാരുടെ പരസ്യ പ്രഖ്യാപനം സമാപിക്കുന്നത്.

അമ്മയുടെ മോചനത്തിനായി പ്രാർത്ഥിച്ചവർക്കു നന്ദിയറിയിച്ച് ആസിയ ബിബിയുടെ മകള്‍

 

ചാക്കോ കെ തോമസ്[

ഇസ്ലാമാബാദ്: ആസിയ ബീബിയുടെ മോചനം സാധ്യമാക്കിയ ദൈവത്തിനും പ്രാർത്ഥിച്ച ആഗോള ക്രൈസ്തവ സമൂഹത്തിനും കൃതജ്ഞത രേഖപ്പെടുത്തി മകൾ ഐഷാം ആഷിക്. ധീരമായ തീരുമാനം എടുത്ത വിധികർത്താ ക്കൾക്കും പാക്കിസ്ഥാൻ നീതിന്യായ വ്യവസ്ഥിതിയ്ക്കും അവർ നന്ദി പറഞ്ഞു. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് പുറത്തുവിട്ട വീഡിയോയിലാണ് നന്ദി പ്രകടനം. കുടുംബത്തിന് സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്ത ഇറ്റാലിയൻ ഭരണകൂടത്തിനും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും ഐഷാം വീഡിയോയില്‍ നന്ദി പറയുന്നുണ്ട്. ഇതിനിടെ ആസിയ ബീബിയുടെ കുടുംബം മരിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന തീവ്ര ഇസ്ലാം മതസ്ഥര്‍ ഭവനങ്ങൾ കയറിയിറങ്ങി അവരെ കണ്ടെത്താൻ ശ്രമിക്കുന്നതായി എയിഡ് ടു ചർച്ച് ഇൻ നീഡ് വക്താവ് ജോൺ പൊന്തിഫക്സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിന്നു. മതനിന്ദ ആരോപണം മൂലം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ട് വർഷം തടവിൽ കഴിഞ്ഞ ആസിയ ബീബിയെ സുപ്രീം കോടതി മോചിപ്പിച്ചതിൽ രോഷാകുലരാണ് മുസ്ളിം സമൂഹം. ക്രൈസ്തവർക്കെതിരെ ഏതു നിമിഷവും ആക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് പോലീസ് നല്കിയിട്ടുണ്ട്.അതേസമയം, കുടുംബം വീട്ടുതടങ്കലിൽ കഴിയുന്ന അവസ്ഥയാണെന്ന് നേരത്തെ ആസിയ ബീബിയുടെ ഭർത്താവ് ആഷിക്ക് മസിഹ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിൽ തുടരുന്നത് ജീവന് അപകടമാണെന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ഭക്ഷണ വസ്തുക്കൾ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക നേതാക്കന്മാരുടെ സഹായം അഭ്യർത്ഥിച്ച അദ്ദേഹത്തിനും കുടുംബത്തിനും സഹായം വാഗ്ദാനം ചെയ്ത് കാനഡ, നെതർലന്‍റ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ മുന്നോട്ട് വന്നിരിന്നുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

 

 

ഇസ്ലാമാബാദ്: വ്യാജ മതനിന്ദാ ക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ഒടുവില്‍ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വനിത ആസിയ ബീബിയുടെ മോചനത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനിലുടനീളം പ്രതിഷേധം അഴിച്ചുവിട്ട തെഹ്റിക് ഇ ലബ്ബായിക് പാര്‍ട്ടി(ടിഎല്‍പി) നേതാവ് ഖാദിം ഹുസൈന്‍ റിസ്വി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന്‍ പാക്കിസ്ഥാനില്‍ ഉടനീളം പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധപ്രകടനം റദ്ദാക്കില്ലെന്നു വ്യക്തമാക്കിയതോടെയായിരുന്നു അറസ്റ്റ്. അതേസമയം ഒക്ടോബര്‍ അവസാനം ജയില്‍മോചിതയായ ആസിയ ബീബി അജ്ഞാതകേന്ദ്രത്തില്‍ സുരക്ഷിതയാണെന്നാണ് പാക് സര്‍ക്കാര്‍ പറയുന്നത്.

 

 

ആവശ്യവുമായി ബ്രിട്ടണിലെ മുസ്ലീം നേതൃത്വം രംഗത്ത്

പാക്കിസ്ഥാനിൽ ക്രൈസ്തവർ ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവ സ്ഥാപനങ്ങളിൽ തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്ന്‍ പോലീസ് മുന്നറിയിപ്പ്. ആസിയ ബീബിയുടെ മോചന വിധിയിൽ കലാപത്തിന് തിരി കൊളുത്തിയ തീവ്രവാദികളുടെ നീക്കത്തില്‍ ക്രൈസ്തവര്‍ ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്നാണ് ലാഹോർ പോലീസ് കാര്യാലയം പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്. തെഹരിക്-ഇ-താലിബാൻ , ജമാത്ത് -ഉൽ-അഹറാർ എന്നീ സംഘടനകളാണ് ക്രൈസ്തവർക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ദൈവനിന്ദ അരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ക്രൈസ്തവ യുവതി ആസിയ ബീബിയെ വെറുതെവിട്ടതാണ് തീവ്രവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ജാഗ്രത പുലർത്തണമെന്നും പുതിയ സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

നഗര പ്രദേശങ്ങളിലെ ദേവാലയങ്ങൾക്ക് പോലീസ് സംരക്ഷണം ഒരുക്കുമെന്ന് അറിയിച്ചതായി ആംഗ്ലിക്കൻ സുവിശേഷ പ്രഘോഷകൻ ഹംഫ്രി പീറ്റേഴ്സ് പറഞ്ഞു. ആശങ്കാജനകമായ നിമിഷങ്ങളിലൂടെയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവർ കടന്നു പോകുന്നതെന്നും പോലീസ് സംരക്ഷണത്തിൽ ക്രൈസ്തവ സമൂഹം സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് ആഘോഷങ്ങളിലും കൂട്ടായ്മകളിലും ക്രൈസ്തവർ അതീവ ജാഗ്രത കാണിക്കണമെന്ന് ജീസസ് ലൈഫ് ടി വി വൈസ് പ്രസിഡന്‍റും കത്തോലിക്ക വിശ്വാസിയുമായ അദീൽ പത്രാസ് ചൗധരി ഓർമ്മപ്പെടുത്തി. വിശ്വാസികളുടെ സുരക്ഷിതത്വത്തിനും അവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നവർക്കുമായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിഷ്കളങ്കയായ ആസിയ ബീബിയെ കുറ്റ വിമുക്തയാക്കിയ സുപ്രീം കോടതി വിധി അഭിനന്ദാർഹമാണെന്ന് കത്തോലിക്ക എപ്പിസ്കോപ്പൽ സമിതിയുടെ സമൂഹ്യ വാർത്ത വിനിമയ കമ്മിഷൻ സെക്രട്ടറി ഫാ.കൈസർ ഫെറോസ് വിശദീകരിച്ചു. ആസിയ ബീബിയ്ക്ക് സമാധാനപരമായ ജീവിതം നയിക്കാൻ കഴിയണം. ക്രൈസ്തവർക്ക് എന്നതിനേക്കാൾ രാജ്യത്തെ പൗരന് നീതി ലഭിച്ചതിൽ ജനങ്ങൾ, സന്തോഷിക്കണമെന്നും പാക്കിസ്ഥാനിലെ നീതിന്യായ വ്യവസ്ഥിതി ബഹുമാനിക്കപ്പെടുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുരക്ഷാഭീഷണിയെ തുടര്‍ന്നു ആസിയ ഇപ്പോഴും രഹസ്യകേന്ദ്രത്തില്‍ തുടരുകയാണ്.

 

 

ലണ്ടന്‍: പാക്കിസ്ഥാനിലെ മുസ്ലീം മതമൗലീകവാദികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്‍ രഹസ്യകേന്ദ്രത്തില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയാ ബീബിക്ക് ബ്രിട്ടീഷ് ഭരണകൂടം അഭയം നല്‍കണമെന്ന ആവശ്യവുമായി ബ്രിട്ടണിലെ മുസ്ലീം ഇമാമുകള്‍ ഹോം സെക്രട്ടറിക്ക് കത്തയച്ചു. ബ്രിട്ടണിലെ ഉന്നത മുസ്ലീം നേതാക്കളായ ക്വാരി അസീം, മാമദൌ ബോക്കൌം, ഡോ. ഉസാമ ഹസ്സന്‍ എന്നീ ഇമാമുകളാണ് ആസിയ ബീബിക്ക് അഭയം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവിദിന് കത്തയച്ചിരിക്കുന്നത്.

ആസിയ ബീബിയെയും, കുടുംബത്തെയും സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ ബ്രിട്ടണ്‍ കൈകൊള്ളുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും, അതിനെ ജാതി-മത ഭേതമന്യേ ബ്രിട്ടണിലെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്നും, പാര്‍ലമെന്റംഗങ്ങള്‍ കൂടി ഒപ്പിട്ടിരിക്കുന്ന കത്തില്‍ പറയുന്നു. ഇതിനെതിരെ ഉയരുന്ന അസഹിഷ്ണുതാപരമായ സ്വരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും കത്തിലുണ്ട്. ബ്രിട്ടണില്‍ അഭയം നല്‍കണമെന്ന ആസിയാ ബീബിയുടെ അപേക്ഷ ബ്രിട്ടീഷ് അധികാരികള്‍ നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുസ്ലീം ഇമാമുകള്‍ കത്തയച്ചത്.

തങ്ങളുടെ എംബസികളും, പൗരന്മാരും ആക്രമിക്കപ്പെടുമെന്ന ചിന്തയാണ് ആസിയ ബീബിക്ക് അഭയം നല്‍കുന്നതില്‍ നിന്നും ബ്രിട്ടനെ പിന്തിരിപ്പിക്കുന്നതെന്നാണ് ബ്രിട്ടീഷ്-പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസ്സോസിയേഷന്റെ പ്രതിനിധിയായ വില്‍സണ്‍ ചൗധരി പറയുന്നത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ മഹത്തായ ചരിത്രമുള്ള ബ്രിട്ടണെപ്പോലെയുള്ള ഒരു രാഷ്ട്രം ആസിയ ബീബിയുടെ കാര്യത്തില്‍ മടിക്കുന്നത് അപമാനകരമാണെന്നും, ബ്രിട്ടണ്‍ അഭയം നല്‍കുന്നില്ലെങ്കിലും, മറ്റ് ചില രാഷ്ട്രങ്ങള്‍ ആസിയാ ബീബിയെ സഹായിക്കുവാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

 

 

ജയില്‍ മോചിതയായെങ്കിലും ആസിയ ബീബിയുടെ ഭാവി അനിശ്ചിതത്വത്തിൽ

ഇസ്ലാമാബാദ്: മതനിന്ദ ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തയായ ആസിയ ബീബിയുടെ മുന്നോട്ടുള്ള ജീവിതം അനിശ്ചിതത്വത്തില്‍. ഭരണകൂടവുമായി രഹസ്യധാരണയിലെത്തിയ ഇസ്ളാമിക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യം വിടാൻ സാധിക്കാത്ത നിസ്സഹായവസ്ഥയിലാണ് ആസിയ ബീബിയെന്നാണ് പുറത്തു വരുന്ന സൂചനകൾ. അവരെ വിദേശ രാജ്യങ്ങളിലേക്ക് അയക്കാനുള്ള യാതൊരു നടപടിക്കും ഭരണകൂടം അനുമതി നല്കിയിട്ടില്ലെന്ന് റിനൈയ്‌സന്‍സ് എഡ്യുക്കേഷൻ ഫൗണ്ടേഷൻ അദ്ധ്യക്ഷൻ ജോസഫ് നദീം വ്യക്തമാക്കി.

മാധ്യമങ്ങൾ പുറത്തിറക്കുന്ന വാർത്തകളിൽ പലതും വസ്തുത വിരുദ്ധമാണെന്നും ആസിയ ബീബി രഹസ്യ സങ്കേതത്തിൽ കഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയായാൽ ആസിയയെ സ്വീകരിക്കാൻ കാനഡ ഇപ്പോഴും ഒരുക്കമാണെന്ന് കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന ഒന്നാം ലോകമഹായുദ്ധ ശതാബ്ദി സമ്മേളനത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരിന്നു. എന്നാൽ, ഇസ്ളാമിക തീവ്രവാദികൾ എംബസികൾ ആക്രമിക്കുമെന്ന ഭീതിയിൽ ആസിയ ബീബിയ്ക്ക് സംരക്ഷണം ഒരുക്കാൻ യുകെ വിസമ്മതം അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

നേരത്തെ ആസിയ ബീബിയുടെ ഭർത്താവ് ആഷിക്ക് മസിഹ് യുകെ, യുഎസ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം അത്യന്തം വേദനാജനകമാണെന്ന് ഇന്ത്യൻ ക്രിസ്ത്യൻ വോയ്സ് സംഘടന അദ്ധ്യക്ഷൻ അബ്രഹാം മത്തായി അഭിപ്രായപ്പെട്ടു. പാക്ക് സുപ്രീം കോടതി കുറ്റവിമുക്തയാക്കി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടാണ് ആസിയ ജയില്‍ മോചിതയായത്. ആസിയായെ വധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ളാമിക സംഘടനകള്‍ തെരുവില്‍ ഇറങ്ങിയതോടെയാണ് മോചനം വൈകിയത്. ഇപ്പോഴും തടവറ തുല്യമായ ജീവിതം നയിക്കുകയാണ് ആസിയയും കുടുംബവും.

 

 

 

ഇസ്ലാമാബാദ്: മതനിന്ദ കുറ്റം ആരോപിച്ചു എട്ടുവര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ ദിവസം ജയില്‍ മോചിതയായ ആസിയ ബീബി പാക്കിസ്ഥാനില്‍ തന്നെ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ആസിയ രാജ്യം വിട്ടതായി ഇന്നലെ വിവിധ കോണുകളില്‍ നിന്നു റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. ഇന്നാല്‍ ഇക്കാര്യം നിഷേധിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. ആസിയ പാക്കിസ്ഥാനിലെ രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണെന്നാണ് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറയുന്നത്. ബുധനാഴ്ച രാത്രി മുള്‍ട്ടാനിലെ വനിത ജയിലില്‍ നിന്ന് വിട്ട ആസിയയെ പ്രത്യേക വിമാനത്തില്‍ ഇസ്ലാമാബാദില്‍ എത്തിച്ചുവെന്നും അവിടെ നിന്നു രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നുമാണ് സൂചന.

ആസിയയെ മോചിപ്പിക്കുന്നതിനെതിരെ കലാപം നടത്തിയ പ്രസ്ഥാനമായ തെഹ്രീക് ഇ ലബായിക് പാക്കിസ്ഥാന്‍ (ടി‌എല്‍‌പി) ഈ വാദഗതികളെ നിഷേധിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. നെതര്‍ലന്‍ഡ്‌സിന്റെ അംബാസഡര്‍ പ്രത്യേക വിമാനത്തില്‍ ചെന്നു ജയിലില്‍നിന്ന് ആസിയയെ ഏറ്റുവാങ്ങിയതെന്ന് അവര്‍ ആരോപിക്കുന്നു. അമേരിക്ക, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളോട് തങ്ങളെ രക്ഷിക്കണമെന്ന് ആസിയയുടെ ഭര്‍ത്താവ് ആഷിക് അഭ്യര്‍ത്ഥിച്ചിരിന്നു. അതേസമയം ആഷിഖും മക്കളും രഹസ്യ കേന്ദ്രത്തില്‍ തന്നെ തുടരുക തന്നെയാണെന്നാണ് പാക്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആസിയയും കുടുംബവും സുരക്ഷിത സ്ഥാനത്ത് എത്തിയെന്ന വാര്‍ത്തയ്ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ക്രൈസ്തവ ലോകം.

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here