ഐപിസി. പീച്ചി സെന്‍റർ കണ്‍വന്‍ഷന്‍

ഐപിസി. പീച്ചി സെന്‍റർ കണ്‍വന്‍ഷന്‍
varient
varient
varient

തൃശൂർ: ഐ.പി.സി പീച്ചി സെന്‍റർ കണ്‍വന്‍ഷന്‍ ഫെബ്രുവരി 8 ബുധന്‍ മുതല്‍ 12 ഞായർ വരെ വിലങ്ങന്നൂർ സെന്‍ററിനു സമീപമുള്ള ഗ്രൌണ്ടില്‍ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6ന് പൊതുയോഗം. സെന്‍റർ മിനിസ്റ്റർ പാസ്റ്റർ മാത്യു കെ. വർഗീസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ.ജെ.തോമസ്, പ്രിന്‍സ് തോമസ്, പി.സി. ചെറിയാന്‍, ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍, ബാബു ചെറിയാന്‍, കെ.സി. തോമസ്, വർഗീസ് ബേബി, സജി കാനം എന്നിവർ പ്രസംഗിക്കും.

അനില്‍ അടൂരിന്‍റെ നേതൃത്വത്തില്‍ സെന്‍റർ ക്വയർ ഗാനങ്ങള്‍ ആലപിക്കും. വ്യാഴാഴ്ച രാവിലെ 10ന് സോദരി സമാജം, വെള്ളി, ശനി രാവിലെ 10ന് ഉപവാസ പ്രാർത്ഥന, ഞായർ രാവിലെ 9.30ന് സംയുക്ത സഭായോഗവും ഉച്ചകഴിഞ്ഞ് 3ന് പി.വൈ.പി.എ. സണ്ടേ സ്കൂള്‍ വാർഷികവും നടക്കും.