Uncategorized
അവിനാശ് കെ വർഗ്ഗീസ് (31) വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു

അടൂർ: കടുവിനാൽ വീട്ടിൽ വർഗ്ഗീസ്-സൂസമ്മ ദമ്പതികളുടെ ഏക മകനും അടൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ അവിനാശ് കെ വർഗ്ഗീസ് (31) വാഹനാപകടത്തെ തുടർന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ജൂലൈ 14 വ്യാഴാഴ്ച്ച രാത്രി പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞു അടൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആനന്ദപള്ളിയിൽ വച്ച് എതിർദിശയിൽ നിന്നു വന്ന കാർ തൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും അരമണിക്കൂർ കഴിഞ്ഞ് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഫേബ ജോൺസൺ പുനലൂർ വട്ടമൺ ഇറവേലിൽ കുടുംബാംഗമാണ്. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു മകൻ ഉണ്ട്.
സംസ്കാരം നാളെ (16-07-2022) രാവിലെ എട്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് അടൂർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.