Featured Article
സിഇഎം 63-ാമത് ജനറൽ ക്യാമ്പ് ഡിസം. 27 മുതൽ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 63-മത് ജനറൽ ക്യാമ്പ് ഡിസംബർ 27,28 തീയതികളിൽ കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടക്കും. Katartizo (Restoration-1പത്രോസ് 5.:10) എന്നതാണ് ക്യാമ്പ് തീം.
ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും.
ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ്, സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ്, ട്രഷറർ പാസ്റ്റർ ടോണി തോമസ്, എന്നിവർ ജനറൽ കൺവിനർമാരായും, പാസ്റ്റർ ഹാബെൽ പി ജെ ക്യാമ്പ് കോ ഓർഡിനേറ്റർ ആയും വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.


Advertisement




