Uncategorized

ടിപിഎം കൊല്ലം സഭാ ശുശ്രൂഷക മദർ മേരിക്കുട്ടി ദാനിയേൽ (69) കർതൃ സന്നിധിയിൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻറർ കൊല്ലം പ്രാദേശിക സഭാ ശുശ്രൂഷക മദർ. മേരിക്കുട്ടി ദാനിയേൽ (69) കർതൃസന്നിധിയിൽ. സംസ്കാരം ആഗസ്റ്റ് 4 വ്യാഴം ഉച്ചയ്ക്ക് 12 ന് കൊട്ടാരക്കര സെൻ്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി (42 വർഷം) കൊട്ടാരക്കര സെൻ്ററിലെ വിവിധയിടങ്ങളിൽ ടിപിഎം സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.കൊട്ടാരക്കര ചെങ്ങമ്മനാട് ആലുവിളയിൽ പരേതനായ ഉമ്മൻ ദാനിയേലിൻ്റെയും ചിന്നമ്മ ദാനിയേലിൻ്റെയും മൂത്ത മകളാണ്.
സഹോദരങ്ങൾ: അലക്സാണ്ടർ, ജോർജ്കുട്ടി, പെണ്ണമ്മ, ജോപ്പച്ചൻ, ബെഞ്ചമിൻ, ജോസ് മോൻ, ആലീസ് ഉമ്മൻ, പരേതരായ തോമാച്ചൻ, അലക്സാണ്ടർ .

Matrimony
Back to top button
Translate To English »
error: Content is protected !!