Featured Article
കെസിഎ ടോറോണ്ടോ ചാരിറ്റി പ്രവർത്തന സ്തോത്ര യോഗം

ടോറോണ്ടോ (കാനഡ) : കേരള ക്രിസ്ത്യൻ അസംബ്ലി ടോറോണ്ട ചാരിറ്റി പ്രവർത്തന സമ്മേളനം ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് 8.30ന് EST (ഇന്ത്യൻ സമയം ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 6 മണിക്ക്) നടക്കും.
ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി മുഖേന 2021 നവംബറിൽ അപേക്ഷിച്ച 130 കുടുംബങ്ങൾക്കും സഹായം നൽകിയിരുന്നു. സഹായം ലഭിച്ചവരുടെ ഒരു പ്രത്യേക യോഗത്തിൽ ഗുഡ്ന്യൂസ് എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ, ഗുഡ്ന്യൂസ് കുടുംബാംഗങ്ങൾ, കെസിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
സൂം പ്ലാറ്റഫോമിലുടെ നടക്കുന്ന യോഗത്തിൽ കെസിഎ സീനിയർ പാസ്റ്റർ മോൻസി എം. ജോൺ അധ്യക്ഷത വഹിക്കും.
സൂം ഐഡി : 852 758 8053, പാസ്സ്വേർഡ്: 12112


Advertisement




