Featured Article

‘ഉൾക്കാഴ്ച്ച’ നൂറാം ലക്കത്തിലേക്ക് : എഴുത്തുകാരൻ ഷിബു ജോസഫിനെ ഇന്ന് ആഗസ്റ്റ് 7 വൈകിട്ട് 6.30ന് ആദരിക്കുന്നു

വയനാട്: ഗുഡ്ന്യൂസ് വാരികയിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന പാസ്റ്റർ ഷിബു ജോസഫ് ഇപ്പോൾ ആഴ്ചതോറും onlinegoodnews ൽ എഴുതുന്ന ‘ഉൾക്കാഴ്ച’ എന്ന ഹ്യസ്വലേഖന പരമ്പരയുടെ നൂറാമത് (100) ലക്കം ഇന്ന് ആഗസ്റ്റ് 7ന് ഞായറാഴ്ച പുറത്തിറങ്ങുകയാണ്. എല്ലാ ഞായറാഴ്ച്ചയും പ്രസിദ്ധീകരിക്കുന ആശയ സമ്പുഷ്ടമായ ഈ പക്തിയ്ക്ക് നിരവധി വായനക്കാരുണ്ട്.

ഇപ്പോൾ പല ശാരീരിക വിഷമതകളിലൂടെ കടന്ന് പോകുന്ന ഇദ്ദേഹം നിലവിൽ വയനാട് കൽപ്പറ്റയിലെ ഐ.പി.സി സഭാ ശുശ്രൂഷകനാണ്. ആഗസ്റ്റ് ഏഴ് ഇന്ന് ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30ന് അദ്ദേഹത്തിൻ്റെ സ്നേഹിതരും മാധ്യമ സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും
അനുമോദിക്കാനും പ്രോത്സാഹിപ്പിക്കാനും അനുഗ്രഹിക്കാനും സൂം പ്ലാറ്റ് ഫോമിൽ ഒത്തുകൂടുന്നു.

ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു ഉത്ഘാടനം നിർവ്വഹിക്കും. പബ്ലിഷർ ടി.എം. മാത്യു അദ്ധ്യക്ഷത വഹിക്കും. എക്സിക്യുട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, ഓൺലൈൻ ഗുഡ്ന്യൂസ് സി.ഇ.ഒ വെസ്ലി മാത്യു, പാസ്റ്റർമാരായ പി.ജീ. മാത്യൂസ്, വീയപുരം ജോർജ്കുട്ടി, തോമസ് ചാക്കോ ബഹ്റിൻ, കെ.കെ. മാത്യു, സജി മാത്യു ഗുജറാത്ത്, ജെ. ജോസഫ് , ഡോ. ഡി. കുഞ്ഞുമോൻ, സാം ടി. മുഖത്തല, സാം കൊണ്ടാഴി, ഷിബു മുളങ്കാട്ടിൽ, ഷാജൻ ജോൺ ഇടക്കാട്, ടോണി ഡി. ചെവ്വൂക്കാരൻ , ചാക്കോ കെ. തോമസ് , സന്ദീപ് വിളമ്പുകണ്ടം, സിസ്റ്റർ സൂസൻ തോമസ് ബഹ്റിൻ, ഡോ. ആനി ജോർജ് F.T.S, ജെസ്സി ഷാജൻ തുടങ്ങി ഒട്ടേറെപ്പേർ സംബന്ധിക്കും.

Join Zoom
https://us02web.zoom.us/j/84958592950?pwd=V0lmWFRRL0R6Tm56QTdRUHNoMWI3QT09

Meeting ID : 849 5859 2950
Passcode : 1

For Contact: Saji Mathai Kathettu Ph: 94473 72726 & K J Job Kalpetta Ph.94475 45387

Advertisement

IPC Edinburg ad till

Matrimony
Back to top button
Translate To English »
error: Content is protected !!