Featured Article

ബിജു ജോൺ കൊട്ടാരക്കര ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) ട്രഷറർ

ചാക്കോ കെ തോമസ് , ബെംഗളൂരു

നൂയോർക്ക്: അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫൊക്കാന ട്രഷറർ ആയി മാധ്യമ പ്രവർത്തകനും ഗുഡ്ന്യൂസ് ലൈവ് മീഡിയ അമേരിക്കൻ പ്രതിനിധിയുമായ ബിജു ജോൺ കൊട്ടാരക്കര തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കൻ മലയാളികളെ
ഒന്നിപ്പിക്കുന്നതിനായി ന്യൂയോർക്ക് സിറ്റിയിൽ 1983 ജൂലൈ 4-ന് രൂപീകരിച്ച സംഘടനയാണ് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന). ജൂലായിൽ ഫ്ലോറിഡ ഒർലാണ്ടോയിൽ വച്ച് നടന്ന കൺവെൻഷനിൽ 2022- 24 കാലയളവിലേക്കുള്ള ഭരണ സമിതിയിൽ എതിരില്ലാതെയാണ് ബിജു തെരഞ്ഞെടുക്കപ്പെട്ടത്.

ബിജു ജോണും കടുംബവും

ആദ്യമായിട്ടാണ് ഒരു പെന്തെക്കൊസ്ത് വിശ്വാസി ഈ സ്ഥാനത്തേക്ക് വരുന്നത്. കൊട്ടാരക്കര ചെങ്ങമനാട് ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗമായിരുന്ന ബിജു പന്തളം എൻ എസ് എസ് പോളിടെക്‌നിക്കലിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ദുബായിൽ ഇക്കണോസ്റ്റോ മിഡിൽ ഈസ്റ്റിൽ സെയിൽസ് എഞ്ചിനീയർ ആയിരുന്നു. 2005-ൽ അമേരിക്കയിൽ കുടിയേറി. ദുബായിയിൽ ദീർഘകാലം വിവിധ കമ്പനികളിൽ എഞ്ചിനീയറിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നു. അമേരിക്കയിൽ എത്തിയതിനു ശേഷം മെക്കാനിക്കൽ എഞ്ചിനീറിഗും മാനേജ്മെന്റിൽ എം ബി എ ബിരുദവും നേടി. കഴിഞ്ഞ പതിമൂന്നു കൊല്ലമായി ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു.

മികച്ച സംഘടനാ പ്രവണ്യവുമുള്ള ബിജു മികച്ച ഒരു എഴുത്തുകാരൻ കൂടിയാണ്. കേരള ടൈംസ് ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഡെപ്യൂട്ടി എഡിറ്റർ ആയ ബിജു അടുത്തയിടെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ജോയിന്റ് ട്രഷർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റർ കൂടിയാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ ചെറുപ്പത്തിലേ തന്നെ സജീവമായി പ്രവർത്തിച്ചിരുന്ന ബിജുവിന് തന്റെ ജീവിതത്തിലുടെനീളം അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തന രംഗത്തെ ശ്രദ്ധേയമായ നേട്ടം. നാട്ടിലും ദുബായിയിലും ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബിജു തന്റെ എളിയ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് ആലംബഹീനർക്കായി മാറ്റി വയ്ക്കാറുണ്ട്. അമേരിക്കയിൽ എത്തിയ ശേഷം ജീവകാരുണ്യ പ്രവർത്തങ്ങൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റ് മേഖലകളിലുള്ള ഇടപെടലുകളും കൂടുതൽ സജീവമാക്കാൻ ബിജുവിനു കഴിഞ്ഞു.

ന്യൂയോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് ( ടി.പി.എം) സഭാംഗമായ ബിജു ജോൺ ആത്മീയ പ്രവർത്തനങ്ങളിലും ഉത്സാഹിയാണ്.

ഭാര്യ: ഷിജി ജോൺ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നു, മക്കൾ: ക്രിസ്റ്റീനാ ജോൺ, ജൊയാന ജോൺ.

Matrimony
Back to top button
Translate To English »
error: Content is protected !!