Uncategorized

അടുക്കോലിൽ റെയ്ച്ചൽ അലക്സ്(90) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ബാംഗ്ലൂർ കൊറമംഗല സഭാംഗം പരേതനായ എ.എൻ അലക്സിൻ്റെ ഭാര്യ റെയ്ച്ചൽ അലക്സ് (90) ബാംഗ്ലൂർ കുഡ്‌ലു ഗേറ്റ്, വാസ്തു ലേഔട്ട് , ബഥേൽ വീട്ടിൽ നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 8 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12:30ന് കൊറമംഗല ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ. കോട്ടയം പള്ളം നാട്ടുവായിൽ കുടുംബാംഗമാണ്.

മക്കൾ: ബിനു അലക്സ് (ബാംഗ്ലൂർ)
മിനി തോമസ് (ഇംഗ്ലണ്ട്)
മരുമക്കൾ: ജെസ്സി ബിനു
തോമസ് കാവിൽ (ഇംഗ്ലണ്ട്).

Matrimony
Back to top button
Translate To English »
error: Content is protected !!