Indian News

രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ച് 59-ാമത് ത്രിദിന വാർഷീക കൺവെൻഷൻ ഒക്ടോ. 7 മുതൽ

ജോൺ പി. മാത്യു, ഉദയ്പൂർ

ഉദയ്‌പ്പൂർ: രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ 59-ാമത് വാർഷീക കൺവെൻഷൻ ഒക്ടോബർ 7 മുതൽ 9 വരെ സഭാ ഓഡിറ്റോറിയത്തിൽ നടക്കും. പ്രാരംഭദിനത്തിൽ വൈകിട്ട് 7 മുതൽ 9 വരെയും ബാക്കി രണ്ടു ദിവസങ്ങളിൽ രാവിലെ 9 മണിക്കും വൈകിട്ട് 7 മണിക്കും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ഹെൻറി സാംസൺ (ലക്നൗ) പ്രസംഗിക്കും.  ആർ പി സി ഗായകസംഘം ഗാനശുശ്രൂഷ നടത്തും.

കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ. തോമസ് മാത്യൂസ്  1963-ൽ ഒരു ചെറിയ  വാടകമുറിയിൽ ആരംഭിച്ച  പ്രാർത്ഥനകൂട്ടം ആണ് ഇന്ന് 900-ന് അടുത്ത് വിശ്വാസികളുള്ള ഒരു സ്ഥാനീയ സഭയായി വളർന്നു നിൽക്കുന്നത്.   ഡോ. തോമസ് മാത്യൂസിന്റെയും സഹധർമ്മിണി മേരി മാത്യൂസിന്റെയും പ്രാർത്ഥനയുടെയും അക്ഷീണ പരിശ്രമത്തിന്റെയും ഫലമായി ധാരാളം തദ്ദേശ്ശവാസികളും ഉദ്യോഗാർത്ഥം ഉദയ്പൂരിൽ എത്തിച്ചേർന്ന വിവിധ സംസ്ഥാനക്കാരും ഒരുമിച്ചു ചേർന്ന് ആറ് പതിറ്റാണ്ടിലേറെയായി ഇവിടെ ആരാധിച്ചു പോകുന്നു. പാസ്റ്റർ ഡോ. പോൾ മാത്യൂസിൻ്റേയും സഹ ശുശ്രുഷകൻമാരുടേയും, ഏരിയ ലീഡേഴ്സിൻ്റേയും നേതൃത്വത്തിൽ വളരെ ശക്തമായ പ്രവർത്തനമാണ്   ആർ പി സി ക്ക് ഉള്ളത്. വിവിധ ഏരിയകളായി  തിരിച്ചു,  ആഴ്ചയിൽ ഓരോ ദിവസവും രണ്ടു  ഏരിയകളിൽ കോട്ടേജ്  മീറ്റിംഗുകൾ നടന്നുവരുന്നു. 

രാജസ്ഥാൻ പെന്തക്കോസ്തൽ ചർച്ചിന്റെ ചുവടുപിടിച്ചു  ഡോ. മാത്യൂസ് ആരംഭിച്ച ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യ പ്രസ്ഥാനത്തിന് വിവിധ സംസ്ഥാങ്ങളിലായി 1600-ൽ പരം പ്രാദേശിക സഭകൾ ഉണ്ട്.

Matrimony
Back to top button
Translate To English »
error: Content is protected !!