Indian News

ഏജി മലയാളം ഡിസ്ട്രിക്റ്റ് ഇവാഞ്ചലിസം ഡിപ്പാർട്മെൻ്റ് പ്രവർത്തനോദ്ഘാടനം സെപ്. 24 നാളെ

പുനലൂർ: അസംബ്ളീസ് ഓഫ് ഗോഡ് ഇവാഞ്ചലിസം ഡിപ്പാർട്ട്മെൻറ്റിൻ്റെ 2022-2024 കമ്മറ്റിയുടെ പ്രവർത്തന ഉദ്ഘാടനം സെപ്റ്റംബർ 24 ശനിയാഴ്ച്ച 9.30 മണി മുതൽ ഉച്ചക്ക് 1.30 മണി വരെ കുറത്തിക്കാട് കർമ്മേൽ ഏ ജി സഭയിൽ നടക്കും.

ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ജെ. ജോൺസൺ അധ്യക്ഷനായിരിക്കും. ഡിസ്ട്രിക്ട് അസി. സൂപ്രണ്ട് റവ.ഡോക്ടർ ഐസക്ക് വി. മാത്യു ഉദ്ഘാടനം നിർവഹിക്കും. സിസ്ട്രിക്ട് സി.ഏ പ്രസിഡൻ്റ് പാസ്റ്റർ ജോസ് ടി. ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ഐ ഡി കാർഡ് വിതരണവും കമ്മറ്റിയെ പരിചയപ്പെടുത്തലും ഡിസ്ട്രിക്ട് ട്രെഷറാർ പാസ്റ്റർ പി. കെ. ജോസ് നിർവഹിക്കും. പുതിയ ലോഗോ മധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജി പ്രകാശനം ചെയ്യും. ഇവാഞ്ചലിസം ബ്രോഷർ തെക്കൻ മേഖല ഡയറക്ടർ പാസ്റ്റർ പി. കെ. യേശുദാസ് പ്രകാശനം ചെയ്യും. മാവേലിക്കര സെക്ഷൻ പ്രെസ് ബിറ്റർ പാസ്റ്റർ പ്രഭ ടി. തങ്കച്ചൻ സൈൻ ബോർഡ് ഇവാഞ്ചലിസത്തിൻ്റെ പ്ല കാർഡുകളുടെ റിലീസ് നിർവഹിക്കും പ്രാർത്ഥന സെക്ഷൻ അസിസ്റ്റൻ്റ് ഡയറക്ടർ പാസ്റ്റർ ജോൺസൻ ചാക്കോ നേതൃത്യം നൽകും. പ്രവർത്തന നയരേഖ മീഡിയ കോഡിനേറ്റർ പാസ്റ്റർ രാജീവ് ജോൺ അവതരിപ്പിക്കും. സെക്രട്ടറി പാസ്റ്റർ ബിജു പി.എസ് സ്വാഗതവും ട്രെഷറാർ പാസ്റ്റർ അജികുമാർ നന്ദിയും അറിയിക്കും. കുറുത്തിക്കാട് കാർമ്മൽ ഏ ജി ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും. ഡിസ്ട്രിക്ട് , മേഖല ,സെക്ഷൻ ചുമതലക്കാരും മറ്റ് പുത്രികാ സംഘടന ഭാരവാഹികളും യോഗത്തിൽ ആശംസകൾ അറിയിക്കും.

വാർത്ത:
പാസ്റ്റർ.ബിജു.പി.എസ് (ഗുഡ്ന്യുസ് മീഡിയ കോഡിനേറ്റർ, എറണാകുളം)

Matrimony
Back to top button
Translate To English »
error: Content is protected !!