Indian News

വെറുതെ ഭാവിക്കുന്നവർ

ഉൾക്കാഴ്ച 106

വെറുതെ ഭാവിക്കുന്നവർ

പാസ്റ്റർ ഷിബു ജോസഫ്

യർച്ചയെ ഇഷ്ടപ്പെടാത്തവർ ഒരു പക്ഷേ ആരും തന്നെ കാണുകയില്ല. സ്വന്തം ഉയർച്ചയെ മാത്രം സ്വപ്നം കാണുന്നവരുടെ എണ്ണം ഇന്നു കൂടുതലാണ്. അതു ഈ കാലത്തിന്റെ ഒരു പ്രത്യേകത കൂടിയാണ്. എല്ലാ മേഖലയിലും ഇത്‌ ദൃശ്യമാണ്. ആത്മീയമണ്ഡലം ഉൾപ്പടെ.

ആ ലക്ഷ്യം പൂർത്തീകരിക്കുവാൻ ഏതു തരത്തിലുമുള്ള മാർഗങ്ങൾ തേടുന്നവർ ഉണ്ട്‌. ചിലരെങ്കിലും നേരായ പാത വിട്ട് കുൽസിത വഴികളിലൂടെ പോകുവാൻ തയ്യാറാകും.

അർഹത ഇല്ലാത്ത സ്ഥാനങ്ങളിൽ എങ്ങനെയെങ്കിലും കയറിപ്പറ്റി വിലസുന്നതും കാണാം. ഇങ്ങനെയുള്ള പലരും ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരുന്നവർ ആണ്.
അബ്രഹാമിനോട് ദൈവം അരുളിയ വാഗ്ദത്തങ്ങളിൽ ഒന്നായിരുന്നു ഞാൻ നിന്റെ പേര് വലുതാക്കും എന്ന്.

അദ്ദേഹത്തിന്റെ ജീവിതം നോക്കിയാൽ അതിനുവേണ്ടി താനായിട്ട് ഒരു ശ്രമവും നടത്തിയില്ല എന്ന് മനസ്സിലാക്കാം. വിളിച്ചവന്റെ സമയത്തിന് വേണ്ടി കാത്തിരുന്നു.
ഇന്നാണെങ്കിലോ? കർത്താവു പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു സ്വന്തം ശ്രമങ്ങളാൽ പേര് വലുതാക്കാൻ ഇറങ്ങി പുറപ്പെടും. പേര് വലുതാക്കാനുള്ള പ്രയന്തങ്ങൾ എവിടെയും കാണാം. ദൈവത്താലുള്ള ഉയർച്ചയെ തടയുവാൻ ആർക്കും കഴിയില്ല.

അപ്പോസ്തലൻ ഓർപ്പിക്കുന്നത്, “ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചു ഉയരാതെ “.. (റോമാ.12:3) ജീവിക്കണം എന്നാണ്. അവനവനു ലഭിച്ച കൃപയാണ് പ്രധാനം. ഞാൻ നേടി എടുക്കുന്ന ഉയർച്ച കൊണ്ട് എന്റെ കൃപയും ശുശ്രുഷയും ജീവിതം തന്നെയും നഷ്ടമായാൽ എന്റെ ഉയർച്ച കൊണ്ടു എന്ത് പ്രയോജനം? പുതിയ ഭാഷന്തരത്തിൽ, നമ്മെക്കുറിച്ചു ചിന്തിച്ചു അഹങ്കരിക്കരുത് എന്നാണ്.

നമുക്ക് ലഭിച്ചിരിക്കുന്നു വിശ്വാസത്തിന്റെ മാനദണ്ഡമുപയോഗിച്ച് സ്വയം വിലയിരുത്തണം. അപ്പോൾ അതിൽ ദൈവപ്രസാദം ഉണ്ടാകും.

Matrimony
Back to top button
Translate To English »
error: Content is protected !!