Indian News

അഖിലേന്ത്യാ പെന്തക്കോസ്ത് ഐക്യ വേദിയുടെ നാഷണൽ ഭരണ സമിതി സംഗമം

ജോൺലി ജോഷി

കോട്ടയം: അഖിലേന്ത്യാ പെന്തക്കോസ്ത് ഐക്യ വേദിയുടെ നാഷണൽ ഭരണ സമിതി സംഗമം സെപ്റ്റം. 26ന് പെരുമ്പാവൂർ ടൌൺ എജി ഹാളിൽ നടന്നു. നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ മത്തായി പുന്നൂസ് യോഗത്തിനു അധ്യക്ഷത വഹിച്ചു. ഫൗണ്ടർ ചെയർമാൻ പാസ്റ്റർ കെ.പി. ശശി ഉൽഘാടനം ചെയ്തു. അഡ്വൈസറി ബോർഡ്‌ ചെയർമാൻ പാസ്റ്റർ ശീമോൻഷൈൻ വചന ശുശ്രൂഷ നിർവഹിച്ചു. APA യുടെ പ്രവർത്തനങ്ങളെ പറ്റി പൊളിറ്റിക്കൽ സെക്രട്ടറി പാസ്റ്റർ രഞ്ജിത് തമ്പി പ്രസ്ഥാവിച്ചു. പ്രവർത്തന റിപ്പോർട്ട്‌ നാഷണൽ ജനറൽ സെക്രട്ടറി പാസ്റ്റർ ക്രിസ്റ്റീൻ ജോൺ അവതരിപ്പിച്ചു,

നാഷണൽ മീഡിയ കൺവീനർ സുവി. ജോൺലി ജോഷി കൃതജ്ഞത അറിയിച്ചു. APA കേരള സംസ്ഥാന കമ്മിറ്റിയുടെ രക്ഷധികാരി പാസ്റ്റർ കെ.ജെ. ജോർജ് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു.

Matrimony
Back to top button
Translate To English »
error: Content is protected !!