Indian News

ഇരമത്തൂർ ഐ പി സി കൺവൻഷൻ ഡിസം. 2 മുതൽ

ചെന്നിത്തല :- ഇരമത്തൂർ ഐ പി സി സീയോൻ സഭയുടെയും , ഐ പി സി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും , ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും ഡിസംബർ 2 മുതൽ 4 വരെ വൈകിട്ട് 6 മുതൽ 9 വരെ നടക്കും.സീയോൻ സഭാ ഹാളിന് സമീപം ഐവാൻ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ , ഐ പി സി മാവേലിക്കര വെസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോൺ കെ മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രഭ റ്റി തങ്കച്ചൻ , സിസ്റ്റർ അന്ന കണ്ടത്തിൽ , പാസ്റ്റർ സുഭാഷ് കുമരകം എന്നിവർ പ്രസംഗിക്കും. ഇറ്റേർണൽ വോയ്സ് , മാവേലിക്കര സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ രാജു ശാമുവേൽ , പാസ്റ്റർ ജോൺ പി കോട്ടൂർകുറ്റിയിൽ എന്നിവർ നേതൃത്വം നല്കും .

Matrimony
Back to top button
Translate To English »
error: Content is protected !!