Indian News

തിന്മ അനുകരിക്കരുത്

ഉൾക്കാഴ്ച്ച 114

തിന്മ അനുകരിക്കരുത്

പാസ്റ്റർ ഷിബു ജോസഫ്

നുകരണം ഒരു കലയാണെന്ന് പറയപ്പെടാറുണ്ട്. അത് ശരിയായിരിക്കും. സെക്കുലർ വേദിയിൽ പ്രശസ്തരായവരെ അനുകരിക്കുന്നവർ ധാരാളം ഉണ്ടല്ലോ. ആത്മീയ വേദികളിലും അങ്ങനെ വിരളമാണെങ്കിലും ഉണ്ട്‌. എന്നാൽ ആരെ അനുകരിക്കുന്നു എന്ത് അനുകരിക്കുന്നു എന്നത് പ്രധാനമാണ്. ആ രെയാണ് നാം മാതൃക ആക്കേണ്ടത് എന്നു നമുക്കറിയാം. എന്താണ് നാം പിന്തുടരേണ്ടത് എന്നും കൂടി അറിയേണം വിശുദ്ധ യോഹന്നാൻ പറയുന്നത് ഗായോസിനോടുള്ള ബന്ധത്തിൽ, “പ്രിയനേ നന്മല്ലാതെ തിന്മ അനുകരിക്കരുത്….'”(3 യോഹ.11)

ലോകം മുഴുവനും തിന്മയുടെ പിടിയിലാണ്. അതിന്റെ നടുവിൽ ഒരു രജത രേഖ പോലെ നന്മയെ ദർശിക്കാം. ശരിയായ നന്മ ദൈവത്തിലെ ഉള്ളൂ . യേശുക്രിസ്തു നന്മയുടെ മൂർത്തീഭാവമായിരുന്നു (Embodiment.) അപ്പോൾ തിന്മ സാത്താന്യമാണ്. അതുകൊണ്ട് തന്നെ തിന്മയെ അനുകരിക്കരുത്, ചെയ്യരുത് നന്മയെ അനുകരിക്കുന്നത് യേശുവിനെ അനുഗമിക്കുന്നതിനു തുല്യമാണ്. പക്ഷേ ഒരു കാര്യം, ദൈവവചനത്തിൽ അധിഷ്ഠിതമായിരിക്കണം.

മനുഷ്യരിൽ ആരും നന്മ ചെയ്യുന്നവനില്ല എന്നല്ലോ വചനം പറയുന്നത്. പൗലോസ് പറയുന്നത്, തിന്മയെ നന്മ കൊണ്ടു കീഴടക്കണം എന്നാണ് (റോമാ.12:21). അതാണ് ദൈവികം. നന്മയെ തിന്മകൊണ്ട് എതിരിടുന്നതു സാത്താന്യമാണ്. കർത്താവ്‌ നന്മ മാത്രമേ ചെയ്യത്തുള്ളൂ. തിന്മ നിറഞ്ഞിരിക്കുന്ന വർത്തമാനലോകത്തിൽ നന്മയുടെ തേജോ കിരണങ്ങളായി നാം തീരേണ്ടതുണ്ട്.

ഇന്ന് തിന്മയുടെ അതിപ്രസരം എല്ലാ മേഖലയിലും നമുക്ക് കാണാം. ആത്മീക ലോകത്തിലും അതിന്റെ സ്വാധീനം ഉണ്ടാ കു ന്നില്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. തിന്മക്കു ശിശുക്കൾ ആയിരിക്കണം. ദോഷത്തിന് പകരം ദോഷം ചെയ്യാൻ നമ്മെ വിട്ടുകൊടുക്കരുത്. തിന്മയെ വെറുക്കാൻ നമുക്ക് സാധിക്കുമോ? മറ്റുള്ളവർ നമുക്കെതിരെ ചെയ്യുന്ന തിന്മകളെക്കുറിച്ച് നാം ഭാരപ്പെടേണ്ട തില്ല. കാരണം അതെല്ലാം ദൈവം നൻമക്കാക്കി തീർക്കും. ആയതിനാൽ നമുക്ക് നന്മയുടെ അനുകാരികളായി തീരാം.

Advertisement

Matrimony
Back to top button
Translate To English »
error: Content is protected !!