World

ഐപിസി ഹരിയാന സ്റ്റേറ്റിന്റെ പാസ്റ്റേഴ്സ് സെമിനാറും ഓർഡിനേഷൻ ശുശ്രൂഷയും

ഹരിയാന : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ഹരിയാന സ്റ്റേറ്റിന്റെ പാസ്റ്റേഴ്സ് സെമിനാറും ഓർഡിനേഷൻ ശുശ്രൂഷയും നവം. 5 നു നടന്നു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ.എം. ജോൺസൻ അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ മുഖ്യ സന്ദേശവും ആറ് ശുശ്രൂഷകർക്ക് അധ്യക്ഷ സ്ഥാനത്തേക്ക് ഓർഡിനേഷനും നല്കി.
ഏറെ എതിർപ്പുകളുടെ നടുവിൽ പ്രവർത്തിക്കുന്നതിനാൽ സുഗമമായ നടത്തിപ്പിന് ഏവരുടെയും പ്രാർഥന സ്റ്റേറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

രണ്ട് മാസമായി ഐപിസി ഹരിയാന സ്റ്റേറ്റിന്റെ നേതൃത്വത്തിൽ പെനിയേൽ ബൈബിൾ കോളേജ് എന്ന പേരിൽ ഓൺലൈൻ ബൈബിൾ കോളേജ് നടന്നു വരുന്നു. തദ്ദേശിയരായ അനേകർ ഇതിലൂടെ വചനം പഠിക്കുന്നു.

Matrimony
Back to top button
Translate To English »
error: Content is protected !!