ചർച്ച് ഓഫ് ഗോഡ് യൂകെ ആൻഡ് ഇയു ഫാമിലി കോൺഫറൻസ് സ്കോട്ട്ലാന്റിൽ

0
880

ജോസ്മോൻ പൗലോസ് 

ലണ്ടൻ : ചർച്ച് ഓഫ് ഗോഡ് യു.കെ ആൻഡ് ഇ യു മലയാളം സെക്‌ഷന്റെ 12 മാത് ഫാമിലി കോൺഫറൻസ് ജൂലൈ 26 മുതൽ 28 വരെ LANARKSHIRE CHRISTIAN FELLOWSHIP ന്റെ ആഭിമുഖ്യത്തിൽ St. Andrews High School ൽ  നടക്കും. 26 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ചർച്ച് ഓഫ് ഗോഡ് യൂകെ ആൻഡ് ഇയു ഓവർസീയർ റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് 28 ന്  ഞായറാഴ്ച്ച സംയുക്ത ആരാധനയോടു കൂടി അവസാനിക്കും.  കോൺഫറൻസിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ റവ. സി സി തോമസ്, TROTB മിനിസ്ട്രീസ് പ്രസിഡന്റ ഡോ. ജോൺ ജോസഫ്, സിസ്റ്റർ സാലി ജെയിംസ് ചെന്നൈ എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും. 

 വിവിധ സെക്‌ഷനുകളിലായി ലീഡേഴ്‌സ് മീറ്റിങ്, പ്രായമുള്ളവർക്കും യുവജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും പ്രത്യേക ക്‌ളാസുകളും വൈകിട്ട് പൊതുയോഗവും നടക്കും. ജിത്തു ജോർജിന്റെ നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ് നാഷണൽ ക്വയർ ആരാധന നയിക്കും. പാസ്റ്റർ സജി മാത്യു (അസി.ഓവർസീർ) പാസ്റ്റർ. വർഗീസ് കെ തോമസ്, പാസ്റ്റർ ജോൺ മത്തായി,  മാമൻ ജോർജ്ജ് എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും യൂകെ യ്ക്ക് പുറമെ അയർലണ്ടിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നും ദൈവജനം കോൺഫറൻസിന് പങ്കെടുക്കും. കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി നാഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി രൂപികരിച്ചു .

പാസ്റ്റർ വർഗീസ് കെ തോമസ് (കോൺഫറൻസ് കൺവീനർ), പാസ്റ്റർ ജോൺ മത്തായി (സെക്രട്ടറി), മാമൻ ജോർജ്ജ് (ട്രഷറർ), ഇവ. ജോസ്മോൻ പൗലോസ് (പബ്ലിസിറ്റി & മീഡിയ), സിസിൽ ചെറിയാൻ (യൂത്ത് കോർഡിനേറ്റർ), ജിത്തു ജോർജ്ജ് (ക്വയർ കോർഡിനേറ്റർ), പാസ്റ്റർ സന്തോഷ് കുമാർ, പാസ്റ്റർ. വിത്സൺ മാത്യു എന്നിവർ പ്രയർ കോർഡിനേറ്റർസ്, സിസ്റ്റർ. ഷീല സന്തോഷ് ലേഡീസ് കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു. 
🔺കൂടുതൽ വിവരങ്ങൾക്ക്: 0772321528, 07960119672, 07886606721
Address : St. Andrews High School
9 Old Monkland Road
Coatbridge, ML5 5EA
Scotland, UK

LEAVE A REPLY

Please enter your comment!
Please enter your name here