ഗുഡ്ന്യൂസ് മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു

0
428

 

കോട്ടയം: മികച്ച വിജയം നേടിയ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഗുഡ്ന്യൂസ് വാരികയുടെ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ഓഗസ്റ്റ് 11 ന് ഞായറാഴ് ചെങ്ങന്നൂർ ഐ.പി.സി കർമ്മേൽ ഹാളിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ ബഞ്ചമിൻ വർഗീസ് അദ്ധ്യഷനായിരുന്നു. ഡോ. സാം സെഖറിയ അവാർഡുകൾ വിതരണം ചെയ്തു. ലണ്ടൻ പെന്തെക്കോസ്തു സഭയുടെ പ്രളയ ദുരിതാശ്വാസ സഹായങ്ങൾ സാം തോമസ് നല്കി. പുതിയതായി പണി w bർത്തിയാക്കിയ ഭവനങ്ങളുടെ താക്കോൽദാനം,നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ, ചികിത്സാ സഹായങ്ങൾ എന്നിവ ഗുഡ്ന്യൂസ് ചാരിറ്റി ബോർഡ് ചെയർമാൻ രാജു മാത്യു, ബോർഡംഗം കുര്യൻ മാത്യു, പാസ്റ്റർമാരായ ജോബോയ്, ജോമോൻ തുടങ്ങിയവർ വിതരണം ചെയ്തു. ഗുഡ്ന്യൂസ് പ്രവർത്തകരായ എം.സി.കുര്യൻ, സെക്രട്ടറി കെ.വി.രാജു, ഓൺലൈൻ ലേഖകൻ ബിനോയ് മാത്യു, ജില്ലാ കോർഡിനേറ്റർമാരായ മാത്യു വർഗീസ്, കെ.പി.തോമസ് എന്നിവർ നേതൃത്വം നല്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here