ഐ പി എഫ്‌ ബൈബിൾ ക്വിസ് ഇൻസൈറ്റ് 2019 ഇന്ന്  സെപ്റ്റംബർ 22 ന്

0
318

കോഴിക്കോട്: ഇന്റൻസീവ് പ്രയർ ഫെല്ലോഷിപ്പ് (ഐ പി എഫ്‌ ) ന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ ക്രിസ്തിയ  വിശ്വാസികളുടെ  ആത്മീയോന്നമനത്തിനും ബൈബിൾ പരിജ്ഞാനത്തിനും വേണ്ടി നടത്തപ്പെടുന്ന ബൈബിൾ ക്വിസ് 2019 സെപ്റ്റംബർ 22 ന് ഉച്ചക്ക് ശേഷം 3 മണി മുതൽ 4:30 മണി വരെ  നടത്തപ്പെടും. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള 8 സഭകളെ പരീക്ഷാകേന്ദ്രങ്ങളാക്കിയാണ് ക്വിസ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 138 മത്സരാർത്ഥികൾ ആണ് വിവിധ സെന്ററുകളിൽ ക്വിസിൽ പങ്കെടുക്കുന്നത്. ക്വിസ് മത്സരത്തിൽ വിജയികളാകുന്നവർക്ക് 2019 ഒക്ടോബർ മാസം 13 ന് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. ഡോക്ടർ രാജൻ ജി ബാബു,  പാസ്റ്റർ ഷാജി സിസിൽ, ബ്രദർ വി വി എബ്രഹാം എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ഡേവിസ് മാത്യു 98950 670 87

LEAVE A REPLY

Please enter your comment!
Please enter your name here