മുറിച്ചുണ്ടുള്ള കുട്ടികളുടെ സ്നേഹിതൻ ഫിലിപ്പ് മാത്യൂ(19) ശസ്ത്രക്രീയകൾക്ക് വിരാമമിട്ട് യാത്രയായി

0
1962

ചാക്കോ കെ തോമസ്, ബെംഗളുരു.

ടെന്നസി : ഇന്ത്യയിലും വിദേശത്തും മുഖവൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ സർജറി ചെയ്യുന്ന ലൗ വിതൗട്ട് റീസൺ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും സിഇഒ യുമായ സന്തോഷ് മാത്യൂ – സൂസൻ ദമ്പതികളുടെ മൂത്ത മകൻ ഫിലിപ്പ് മാത്യൂ (19) അമേരിക്കയിലെ ടെന്നസിയിൽ നിര്യാതനായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് ഫിലിപ്പിന്റ വയറ്റിലെ 25-മത്തെ ശസ്ത്രകീയയ്ക്ക് വേണ്ടി ടെന്നസി ചട്ടന്നൂഗ എർലാൻജർ ആശുപത്രി ഐ സി യു വിൽ പ്രവേശിച്ചിരിക്കുകയായിരുന്നു. എന്നാൽ ആശുപത്രി കിടക്കയിൽ വെച്ച് തന്റെ മാതാവ് സൂസനോട് ഫിലിപ്പ് ഇപ്രകാരം പറഞ്ഞിരുന്നു’. മമ്മീ, ഞാൻ ക്ഷീണിതനാണ്. എന്റെ ശരീരത്തിൽ ഇത് വരെ ചെയ്ത 25 ശസ്ത്രകീയ മതി. വൈദ്യശാസ്ത്രം ജീവിച്ചിരിക്കുകയില്ലെന്ന് വിധിയെഴുതിയ ഫിലിപ്പ് 19 വയസ്സ് വരെ മുഴു ലോകത്തിനും സാക്ഷിയായ് ജീവിച്ചു. . എന്നാൽ ഒക്ടോബർ 22 ന് വേദനയും ദുഃഖവും ഇല്ലാത്ത ഇമ്പങ്ങളുടെ പറുദീസയിലേയ്ക്ക്  അവൻ യാത്രയായി. സംസ്കാരം ഒക്ടോബർ 26 ന് രാവിലെ 9.30ന് ഉൾട്ടേവാ ടെന്നസി റിഡംപ്ഷൻ പോയിന്റ് ചർച്ച് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ചട്ടന്നൂഗ ലേക്ക് വുഡ് ഈസ്റ്റ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തെരിയിൽ
സഹോദരങ്ങൾ: സാറ ,കാലിബ്.

 

LEAVE A REPLY

Please enter your comment!
Please enter your name here