0
20

ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനം: പ്രാദേശിക പ്രവർത്തകസമിതി നിലവിൽ വന്നു.

ഡാളസ്:  25-‍ാം മത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനത്തിന്റെ പ്രാദേശിക സമിതി നിലവിൽ വന്നു. 2020 ജൂലൈയിൽ നടക്കുന്ന സമ്മേളനങ്ങളുടെ സുഗമമായ നടത്തിപ്പിലേക്കാണു ഡാളസിൽ കൂടിയ ആലോചനാ പൊതുയോഗത്തിൽ പ്രസ്തുത കമ്മറ്റിയെ തിരഞ്ഞെടുത്തത്.
പാസ്റ്റർ എബി മാമ്മൻ ( ലോക്കൽ കൺവീനർ), ജോഷുവ ജോസഫ് ( ലോക്കൽ കോർഡിനേറ്റർ), റോബിൻ രാജു ( ലോക്കൽ സെക്രട്ടറി), വർഗ്ഗീസ് തോമസ് (ലോക്കൽ ട്രഷറർ), പാസ്റ്റർ ഫിനോയ് ജോൺസൺ, ജോയൽ മാത്യു  ( ലോക്കൽ യൂത്ത് കോർഡിനേറ്റേഴ്സ്) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റികളും നിലവിൽ വന്നു.
വിജു തോമസ് ( രജിസ്ട്രേഷൻ), പാസ്റ്റർ പ്രകാശ് മാത്യു (പ്രയർ), വർഗ്ഗീസ് വർഗ്ഗീസ് (കർതൃമേശ), ജോമോൻ തോമസ് (വർഷിപ്പ്), അലക്സ് മാത്യു, ആനി മാത്യു (ചിൽഡ്രൻസ് മിനിസ്ട്രി), അലൻ മാത്യു ( ഓഡിയോ/വിഷ്വൽ), ഫിലിപ്പ് തോമസ് (മീഡിയ), ജയ്സൺ മരുതരേത്ത് (അക്കോമഡേഷൻ), സാം അലക്സാണ്ടർ (ട്രാൻസ്പോർട്ടേഷൻ), ഷാജി ശാമുവേൽ ( റിസപ്ഷൻ), ബ്ലസൻ ഏബ്രഹാം (അഷേഴ്സ്), ബിജു തോമസ് (ഫുഡ്), ഐസക് ജോർജ്ജ് ( സെക്യൂരിറ്റി), ജെറോമി ജോസ് (സംഗീതം – ഇംഗ്ലീഷ്), ജോഷ് മാത്യു ( സ്പോർട്സ്), ജോബ് അലക്സ് (ഹോസ്പിറ്റാലിറ്റി), റെനി ചെറിയാൻ (സോഷ്യൽ മീഡിയ), എലിസബത്ത് നൈനാൻ, ഷേർലി ശാമുവേൽ (മെഡിക്കൽ), ഡെയ്സി തോമസ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
നാഷണൽ ഭാരവാഹികളായി പാസ്റ്റർ ജോസ് ആനിക്കാട് ( പ്രസിഡന്റ്), പാസ്റ്റർ സണ്ണി താഴാമ്പള്ളം ( വൈസ് പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം തോമസ് ( സെക്രട്ടറി), വിൽസൺ വർഗ്ഗീസ് ( ട്രഷറർ), സോബി കുരുവിള ( യൂത്ത് കോർഡിനേറ്റർ) എന്നിവരും പ്രവർത്തിക്കുന്നു.
2020 ജൂലൈ 16-19 വരെ ഡാളസ്, മെസ്കിറ്റിലുള്ള ഹാംപ്ടൺ ഹോട്ടലിൽ വെച്ച് നടക്കുന്ന സിൽവർ ജൂബിലി സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം “ നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക എന്നതാണു”.  വടക്കേ അമേരിക്കയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭകളുടെ സംയുക്ത സമ്മേളനമായ ഈ കോൺഫ്രൻസിനു ഇതു നാലാം തവണയാണു ഡാളസ് വേദിയാകുന്നത്.

വാർത്ത: പ്രസാദ് തീയാടിക്കൽ.

LEAVE A REPLY

Please enter your comment!
Please enter your name here