0
31

*VISION 2020 CONFERENCE*
തിരുവല്ല : എക്സൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ വിഷൻ 2020 എന്ന പേരിൽ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നവരുടെ എകദിന കോൺഫറൻസ് തിരുവല്ല ശാന്തിനിലയത്തിൽ ഡിസംബർ 3 ചൊവാഴ്ച്ച നടക്കുന്നു. പാസ്റ്റർ തോമസ് പുളിവേലിൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഡേവിഡ് സി കുക്ക് പ്രവർത്തനത്തിനു നേതൃത്വം നല്കുന്ന ചാർളി അബ്രോ (ലൈഫ് ഓൺ ലൈഫ്) മുഖ്യാതിഥി ആയിരിക്കും. ബാബു തോമസ് അങ്കമാലി, ബിനു ജോസഫ് വടശേരിക്കര, അനിൽ ഇലന്തൂർ, ഷിബു കെ ജോൺ കല്ലട, ജോബി കെ സി എന്നിവർ ക്ലാസുകൾ നയിക്കും. വിവിധ സഭാപ്രതിനിധികൾ ആശംസകളറിയിക്കും. സ്റ്റാൻലി റാന്നി, ബെൻസൻ തോട്ടഭാഗം, ഗ്ലാഡ്സൻ ജയിംസ് എന്നിവർ ആരാധനക്കു നേതൃത്വം നല്കും. ബ്ലസൻ പി ജോൺ, സുമേഷ് സുകുമാരൻ, സാംസൻ ആ എം, ഡെന്നി ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. പഠനക്ലാസുകൾ, വീഡിയോകൾ, ഗ്രൂപ്പ് ചർച്ചകൾ, കുട്ടികളുടെ ഇടയിലെ പ്രവർത്തകർക്കുള്ള നിർദ്ദേശങ്ങൾ ഇതിന്റെ ഭാഗമാണ്‌.
കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ള ബാലസുവിശേഷകരും വിവിധ സഭകളിലെ സൺഡേസ്കൂൾ അദ്ധ്യാപകരും ഇതിൽ പങ്കെടുക്കും. നവം 30 നു മുൻപ് രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് സൗജന്യ പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് ;
9495834994, 9496325026, 9526677871
https://forms.gle/A6JvVgvBGvqWS9j77

LEAVE A REPLY

Please enter your comment!
Please enter your name here