ഏ. ജി. മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ വാർഷിക പരീക്ഷ നവംമ്പർ 24 ന്

0
1095

ജേക്കബ് ജോൺ കൊട്ടാരക്കര

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ വാർഷിക പരീക്ഷ നവം. 24 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണി മുതൽ 5 വരെ വിവിധ സഭകളിൽ നടക്കും. സെക്ഷൻ കമ്മറ്റി നിയോഗിക്കുന്ന സണ്ടേസ്കൂൾ അധ്യാപകരുടെ മേൽനോട്ടത്തിലാണ് പരീക്ഷ നടത്തിപ്പ്.    
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 53 സെക്ഷനിൽ നിന്നായി മുന്നൂറ്റി ഇരുപത്‌ സഭകളിലെ രജിസ്‌ട്രേഷൻ ചെയ്ത പതിനായിരം സണ്ടേസ്കൂൾ വിദ്യാർഥികൾ ആണ് ഇപ്രാവശ്യം പരീക്ഷയിൽ പങ്കെടുക്കുന്നതെന്ന് സണ്ടേസ്ക്കൂൾ ഡയറക്ടർ സുനിൽ പി.വർഗീസ് ഗുഡ്ന്യൂസിനോട് പറഞ്ഞു.

. ബിഗിനർ, പ്രൈമറി, ജൂനിയർ, ഇന്റർമീഡിയറ്റ്, സീനിയർ, എന്നീ തലങ്ങളിലാണ് വിദ്യാർഥികൾ പഠനം നടത്തിയത്‌. നാലായിരത്തി ഒരുനൂറ്‍ അധ്യാപകർ ആണ് ഈ വർഷം കുട്ടികളെ വേദപഠനം പരിശീലിപ്പിച്ചത്. ഡിസംബർ 28 നു രാവിലെ 9 മണി മുതൽ  മാവേലിക്കര ഫസ്റ്റ് ഏ. ജി. യിൽ ഉത്തരക്കടലാസുകൾ മൂല്യ നിർണ്ണയവും റിസൾട്ട് തയാറാക്കലും നടത്തും. ഡിസ്ട്രിക്ട് സൺഡേസ്കൂൾ സെക്രട്ടറി  ബാബു ജോയി (തിരുവനന്തപുരം), ട്രഷാർ  ബിജു ഡാനിയേൽ (എറണാകുളം) എന്നിവരെ കൂടാതെ സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർമാർ അദ്ധ്യാപകർ, എന്നിവർ പേപ്പർ പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കും. 

 

LEAVE A REPLY

Please enter your comment!
Please enter your name here