ചാലക്കര ബഥാന്യയിൽ ടി എം നിർമ്മലാമണി (76) മാഹിയിൽ നിര്യാതയായി

ചാലക്കര ബഥാന്യയിൽ ടി എം നിർമ്മലാമണി (76) മാഹിയിൽ നിര്യാതയായി

മാഹി (പുതുച്ചേരി):  ദി പെന്തക്കോസ്ത് മിഷൻ കോഴിക്കോട് സെൻ്റർ കണ്ണൂർ സഭാംഗം ചാലക്കര ബഥാന്യയിൽ ടി.എം നിർമ്മലാമണി (76- റിട്ട: പ്രധാന അദ്ധ്യാപിക ജവഹർലാൽ നെഹ്റു ഗവ: ഹയർ സെക്കൻ്ററി സ്കൂൾ, മാഹി) നിര്യാതയായി. പുതുച്ചേരി സർക്കാരിൻ്റെ  മികച്ച അദ്ധ്യാപക അവാർഡ് നേടിയിട്ടുണ്ട്.

ഭൗതികശരീരം മെയ് 23 നാളെ വൈകിട്ട് മാഹിയിലുള്ള ഭവനത്തിൽ കൊണ്ട് വരുന്നതും സംസ്കാരം മെയ് 24 രാവിലെ 10ന് റ്റി.പി.എം കണ്ണൂർ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

ഭർത്താവ് : പരേതനായ സി ജോസഫ് (റിട്ട: സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി തലശ്ശേരി).
 മക്കൾ : ജയിംസ് സി ജോസഫ് (പ്രസിഡൻ്റ് ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ മാഹി & അദ്ധ്യാപകൻ ഗവ: ഫ്രഞ്ച് ഹൈസ്കൂൾ, മാഹി), ജോമോൻ സി ജോസഫ് (മോർഗൻ മെക്കിൻലി, മാഹി ) മരുമക്കൾ: സജിനി ജോൺ (ചെങ്ങന്നൂർ), ഡോളി സണ്ണി (കൽക്കുളം, നിലമ്പൂർ)