AGIC കൗൺസലിംഗ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നാളെ മെയ് 20 ന് 

AGIC കൗൺസലിംഗ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നാളെ മെയ് 20 ന് 

അബ്രഹാം കൊണ്ടാഴി

ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന PGDCC (Post Graduate Diploma in Clinical Counselling) യുടെ 2024-2025 അധ്യയനവർഷത്തെ ബാച്ചിന്റെ ഉദ്‌ഘാടനം മെയ് 20 തിങ്കളാഴ്ച വൈകീട്ട് ഖത്തർ സമയം 7.30 നു (ഇന്ത്യൻ സമയം രാത്രി10 ന്) സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. AG മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും. 

AGMDC അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ഐസക് വി മാത്യു, AGIC ഡയറക്ടർ ഡോ. സന്തോഷ് ജോൺ, ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജ്ജ് വെണ്മണി, പാസ്റ്റർ കെ.എസ് സാമുവേൽ, പാസ്റ്റർ സാം മാത്യു തുടങ്ങിയവർ സംബന്ധിക്കും. 

ZOOM ID : 777-33-55-777

PASSCODE : 2024

ബാച്ചിൽ ചേരുന്നതിനും കൂടുതൽ വിവരങ്ങൾക്കും: പാസ്റ്റർ സജി പി (AGIC ഖത്തർ ചാപ്റ്റർ കോർഡിനേറ്റർ), അബ്രഹാം കൊണ്ടാഴി (AGIC ഖത്തർ ചാപ്റ്റർ ജോയിൻറ് കോർഡിനേറ്റർ)